ഞാന്‍ നിരീശ്വരവാദി അല്ല
എന്റെ ദൈവത്തിന് പേരുമില്ല
എന്നെ കാണുന്ന
എന്നെ അറിയുന്ന
ഒരു ശക്തി ഉണ്ടെന്നു വിശ്വസിക്കുന്നു !
എന്റെ ആവശ്യങ്ങളില്‍
കണ്ണീരോടെ കരയാറില്ല ഞാന്‍
ആ ശക്തിക്ക് മുന്‍പില്‍ ...
അങ്ങനെ കരയുന്നതിനെയാണല്ലോ
നിങ്ങള്‍ പ്രാര്‍ത്ഥന എന്ന് വിളിക്കുന്നത്...
ഞാന്‍ പ്രാര്‍ത്ഥിക്കാറില്ല
ഞാന്‍ ജീവിക്കുകയാണ് ചെയ്യുന്നത്
എനിക്ക് വേണ്ടതെന്തെന്നും
ഞാന്‍ എന്തായിരിക്കണമെന്നും
മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടിരിക്കുന്നു ..
ഞാന്‍ അതിനെ നിമിത്തം എന്ന് വിളിക്കുന്നു
ഓരോ നിമിഷവും
മറ്റൊരു നിമിഷത്തിലെയ്ക്കുള്ള നിമിത്തമാണ് !
ഇത് വരെ ജീവിതം പഠിപ്പിച്ചത് ഇതാണ്
പുതിയൊരു തിരുത്തല്‍ ഉണ്ടാകും വരെ
ഇത് തന്നെ ഞാന്‍ വിശ്വസിക്കും !