ആരാരും കാണാതെ വിടര്‍ന്നൊരു ആമ്പല്‍കുരുന്ന് !
നിലാവിന്റെ മാസ്മരികതയില്‍ സ്വയം മറന്ന്
പ്രണയം കൈമാറിയ തെറ്റിന്,
പകലിന്റെ ശാപമേറ്റു വാങ്ങിയ സൌന്ദര്യം !
പകലന്തിയോളം കൂമ്പി നിന്ന്
നിലാവിനെ മാത്രം പൂജിക്കുന്ന
നിശാപുശ്പത്തിനു വെയില്‍ നാളങ്ങളില്‍
നൃത്തമാടുന്ന നിന്റെ വര്‍ണ്ണചിറകുകളെ
പ്രണയിക്കാന്‍ അനുവാദമില്ല !
അനുവാദമില്ലാത്ത പ്രണയമുണ്ടോ?? പ്രണയിക്കപ്പെടാന്‍ അനുവാദം വേണമെങ്കില്‍ സാധ്യമോ പ്രണയം? അനുവാദമില്ലാത്ത സ്നേഹമല്ലേ നിശാഗന്ധീ പ്രണയം? നിശാപുഷ്പങ്ങലോട് ഇത്രയേറെ സ്നേഹമോ, നിശാഗന്ധിക്ക്?!
ReplyDeleteചിലതങ്ങനെയാണ് നിത്യഹരിതേ .. സ്വന്തം മനസാക്ഷിയുടെ അനുവാദം ഇല്ലാതെ നമുക്കൊന്നും ചെയ്യുവാനാവില്ല !
Deleteഹ്മം... നിശാപുഷ്പങ്ങളോട് വല്ലാത്ത പ്രണയമാണ്... :)
കവിതപ്പെയ്ത്ത് തുടരുകയാണല്ലോ...
ReplyDelete(നോക്കിയിരുന്നില്ലെങ്കില്‍ തുള്ളികള്‍ മിസ് ആകും
ഇത് ഇപ്പഴാണ് കണ്ടത്)