Wednesday, July 11, 2012

വിശ്വാസം

ഞാന്‍ നിരീശ്വരവാദി അല്ല
എന്റെ ദൈവത്തിന് പേരുമില്ല
എന്നെ കാണുന്ന 
എന്നെ അറിയുന്ന 
ഒരു ശക്തി ഉണ്ടെന്നു വിശ്വസിക്കുന്നു !
എന്റെ ആവശ്യങ്ങളില്‍ 
കണ്ണീരോടെ കരയാറില്ല ഞാന്‍ 
ആ ശക്തിക്ക് മുന്‍പില്‍ ...
അങ്ങനെ കരയുന്നതിനെയാണല്ലോ 
നിങ്ങള്‍ പ്രാര്‍ത്ഥന എന്ന് വിളിക്കുന്നത്‌...
ഞാന്‍ പ്രാര്‍ത്ഥിക്കാറില്ല 
ഞാന്‍ ജീവിക്കുകയാണ് ചെയ്യുന്നത് 
എനിക്ക് വേണ്ടതെന്തെന്നും 
ഞാന്‍ എന്തായിരിക്കണമെന്നും 
മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടിരിക്കുന്നു ..
ഞാന്‍ അതിനെ നിമിത്തം എന്ന് വിളിക്കുന്നു 
ഓരോ നിമിഷവും 
മറ്റൊരു നിമിഷത്തിലെയ്ക്കുള്ള നിമിത്തമാണ് !
ഇത് വരെ ജീവിതം പഠിപ്പിച്ചത് ഇതാണ് 
പുതിയൊരു തിരുത്തല്‍ ഉണ്ടാകും വരെ 
ഇത് തന്നെ ഞാന്‍ വിശ്വസിക്കും !

4 comments:

  1. നിമിത്തം, യാദൃശ്ചികത തുടങ്ങിയവയില്‍ ഞാനും വിശ്വസിക്കുന്നു....
    നീ പറഞ്ഞ പോലെ ഞാനും പ്രാര്‍ഥിക്കാറില്ല....
    ദൈവം ഉണ്ടെന്നു സമ്മതിക്കുന്നു...പക്ഷെ...
    സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ, റീജിയണല്‍ ക്യാന്‍സര്‍ സെന്ററുകളിലെ, പച്ചയായ മനുഷ്യ രോദനങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് ദൈവത്തെ സ്നേഹിക്കാനാവില്ല...
    ഉറ്റവരുടെ മരണത്തെ പോലും നിര്‍വികാരതയോടെ മാത്രം കാണുന്ന ജാര്ഖണ്ടിലെയും ബീഹാറിലെയും മനുഷ്യപുത്രരുടെ ഇടയിലേക്ക് കടന്നു ചെല്ലുമ്പോഴും എനിക്ക് ദൈവത്തിന്റെ തത്വങ്ങളെ അന്ഗീകരിക്കാനാവില്ല...
    ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവം എന്തിനു ദുഷ്ടന്മാരെയും പിശാചുക്കളെയും സൃഷ്ടിച്ചു? ദൈവം ഒരു നല്ല ന്യായാധിപന്‍ അല്ല എന്നാണു എന്റെ പക്ഷം...
    ഞാന്‍ കര്‍മ്മത്തില്‍ വിശ്വസിക്കുന്നു...; സദ്കര്‍മ്മികള്‍ നന്മ നേടുന്നു...
    ബാക്കിയെല്ലാം ഒരു നിയോഗം പോലെ....ചിലതെല്ലാം ഒരു നിമിത്തമായി

    പിന്നെ, എല്ലാം ജിലു പറഞ്ഞ പോലെ...
    "ഇത് വരെ ജീവിതം പഠിപ്പിച്ചത് ഇതാണ്
    പുതിയൊരു തിരുത്തല്‍ ഉണ്ടാകും വരെ
    ഇത് തന്നെ ഞാന്‍ വിശ്വസിക്കും "

    ReplyDelete
  2. നിശാഗന്ധിയുടെ വാക്കുകളില്‍ ഏറെ പ്രിയപ്പെട്ടത്‌, ഒരുവേള ചിന്തകള്‍ സമാന്തരമായതിനാലാവാം....!
    @മഹേഷ്‌, ശരിയാണ്,

    "സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ, റീജിയണല്‍ ക്യാന്‍സര്‍ സെന്ററുകളിലെ, പച്ചയായ മനുഷ്യ രോദനങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് ദൈവത്തെ സ്നേഹിക്കാനാവില്ല..."

    ReplyDelete
  3. എല്ലാം തലേലെഴുത്തുപോലെ...എന്ന് പറയാനാണെളുപ്പം
    ആരെഴുതുന്നു...ആ

    ReplyDelete