Tuesday, July 9, 2013

"വിപ്ലവം ചെയ്യുന്ന മഹാന്മാർ" !!

ആർക്കുവേണ്ടി ചോരയൊലിപ്പിക്കുന്നു എന്നോ, എന്തിനു വേണ്ടിയെന്നോ അറിയില്ലാത്ത മനുഷ്യജന്മങ്ങൾ. താൻ സത്യമെന്നും നീതിയെന്നും വിശ്വസിക്കുന്ന ഒന്നിന് വേണ്ടിയല്ല പോരാടേണ്ടത്. യഥാർത്ഥ സത്യം എന്തെന്ന് പൂർണ്ണമായി ബോധ്യമായാൽ, അതിനു വേണ്ടിയാണ് ശബ്ദമുയർത്തെണ്ടത്‌., താൻ വിശ്വസിക്കുന്ന പാർട്ടിക്കാർ എല്ലാവരും പുണ്യവാളന്മാരാണ് എന്ന വിശ്വാസത്തിൻ പുറത്ത് , മാധ്യമങ്ങളിൽ മറ്റൊരു പാർട്ടിയിലെ എന്തെങ്കിലും കേൾക്കാനിരിക്കുന്ന ചിലരുണ്ട്.

കാള  പെറ്റു എന്നു കേട്ട് കയറെടുക്കുന്നു എന്ന് കേട്ടിട്ടുണ്ട്. ഇങ്ങനെയുള്ള ചില സന്ദർഭങ്ങളിൽ അത്തരക്കാരെ നേരിൽ കാണുവാൻ സാധിക്കും. രണ്ടു കൊടിയും പിടിച്ചു മുണ്ടും പൊക്കി, മന്ത്രി രാജി വയ്ക്കണമെന്നും വിളിച്ചു കൂവി , രണ്ടു തല്ലു കൊണ്ട് ചോരേം ഒലിപ്പിച്ചു നടന്നാൽ പിന്നെ  നാട് നന്നാവുമല്ലോ ! നാളെ മുതൽ കേരളത്തിലെ പട്ടിണി പാവങ്ങൾക്ക് നാലു നേരവും ഭക്ഷണമാവുമല്ലോ ! അല്ല ! ഇവരുടെയൊക്കെ ഉന്മേഷം കണ്ടാൽ തോന്നും, ഇവരെല്ലാം സ്വന്തം കണ്ണ് കൊണ്ട് കണ്ടും , കേട്ടുമൊക്കെ ഇറങ്ങിയവരാണെന്ന്. എവിടെയോ ആരൊക്കെയോ എന്തൊക്കെയോ പറയുന്നതും കേട്ട് പൂരപ്പാട്ടുമായി ഇറങ്ങും അണികൾ, കെട്ടിയോൾ വീട്ടിൽ പ്രസവവേദന കൊണ്ട് പുളയുകയാവും , അല്ലെങ്കിൽ അമ്മ അന്ത്യശ്വാസം വലിക്കുകയാവും , ഓ അതിലൊക്കെ പ്രധാനമാണല്ലോ നാടിന്റെയും നാട്ടുകാരുടെയും കാര്യം !എന്തൊരു വിശ്വസ്തത ! ഈ താത്പര്യം സ്വന്തo  കുടുംബത്തോടും വീട്ടുകാരോടും കാണിച്ചിരുന്നെങ്കിൽ എന്നെ നമ്മുടെ സമൂഹം നന്നായേനെ ! മഹാന്മാരെല്ലാം ഉള്ളറകളിൽ സുരക്ഷിതരാണ്‌...

ഈ പറയുന്ന  ഭരണകക്ഷിയും, ഇടതുപക്ഷവും എല്ലാം ചില നേതാക്കന്മാരുടെ വ്യക്തിപരമായ താത്പര്യങ്ങളെ മാത്രം സംരക്ഷിക്കുന്നവയാണ്. നേതാവിന്റെ കസേരയിൽ ഇരുന്ന് സ്വന്തം കാര്യങ്ങൾ മറന്ന് , തന്റെ നാടിനു വേണ്ടി പോരാടിയവരിൽ വിരലിൽ എന്നാവുന്നതിൽ കൂടുതൽ എത്രപേരാണുള്ളത് ? മലയാളികളും മാധ്യമങ്ങളും എന്നും ഈ ",മൃദുലത"ക്ക് പിന്നാലെയാണ്. ആര് ആരെ നോക്കി, ആര് ആരോടൊക്കെ സംസാരിച്ചു , ആര് ആരുടെ കൂടെ കിടന്നു .. ഇതൊക്കെയാണ് നമ്മുടെ സമൂഹത്തിന് അറിയേണ്ടത്. അഥവാ നാളെയൊരു ദിവസം ഇത് സ്വന്തം അപ്പനെക്കുറിച്ച് മറ്റൊരാൾ പറഞ്ഞാലും കൊടിയെടുത്തു കൊണ്ട് ഇറങ്ങുന്ന മക്കളുണ്ടാവുമോ ? അതോ സത്യം അന്വേഷിച്ചു കണ്ടെത്തി, അത് സമാധാനപരമായി തീർക്കുമോ ??

കേരളം ചെന്നായകളുടെ പിടിയിലാണ്. ഏതു പാർട്ടി ഭരിച്ചാലും ആ ഒരു കാര്യത്തിൽ സംശയമില്ല. ഇതിനെല്ലാം വേണ്ടത് സമൂഹത്തിലെ വേർതിരിവിന്റെ ഉന്മൂലനമാണ്. മറ്റുള്ളവരുടെ മൂക്കിൽ എത്ര രോമം മുളച്ചു എന്ന് എണ്ണി നടക്കാതെ ,ഹിന്ദു, ക്രിസ്ത്യാനി,മുസ്ലീം,കോണ്‍ഗ്രസ്‌, കമ്മ്യൂണിസ്റ്റ്‌, ബി.ജെ.പി , സ്ത്രീ, പുരുഷൻ.. എന്നീ വേർതിരിവുകളെക്കാൾ , മനുഷ്യൻ, മനുഷ്യന്റെതായ ധാർമ്മികത , അവന്റെതായ അവകാശങ്ങൾ എന്നിവ ,മനസ്സിലാക്കി ജീവിക്കുക എന്നതാണ് ചെയ്യേണ്ടത്.

സ്വന്തം കൂരയ്ക്കും , പെറ്റു വളർത്തിയ മക്കളുടെ ജീവനും വേണ്ടി അവസാന നിമിഷം വരെ പൊരുതുന്നവ
രോട് അഭിമാനം തോന്നുന്നു. കാരണം അവർ ചെയ്യുന്നതിൽ അന്തസ്സും അർത്ഥവുമുണ്ട്. നാടെന്തെന്നോ , നാട്ടുകാരെന്തെന്നോ , സ്വന്തമെന്തെന്നൊ ബന്ധമെന്തെന്നൊ അറിയാത്തവരൊക്കെ നാടിനു വേണ്ടി ചൊരയൊലിപ്പിക്കാൻ നടക്കുന്നു. രണ്ടു കാശിനു വേണ്ടി , ആരെയും കൊല്ലാൻ മടിക്കാത്തവർ നാടിനു വേണ്ടി പോരാടുന്ന , വമ്പിച്ച "വിപ്ലവം ചെയ്യുന്ന മഹാന്മാർ" !! അടുത്തു നില്ക്കുന്നവന് തന്നെക്കാൾ കാൽ കാശ് കൂടുതലുണ്ടെങ്കിൽ അവനെ ഏതു വിധേനയും\നശിപ്പിക്കാൻ കാത്തിരിക്കുന്നവർക്ക് ഇതല്ല, ഇതിലുമപ്പുറം സാധിക്കും.

"പെണ്ണൊരുമ്പെട്ടാൽ ... " എന്ന വാക്യത്തെ അന്വർഥമാക്കിക്കൊണ്ട് കുറെ തരുണീമണികളും സജീവമായി രംഗത്തിറങ്ങിയതോടെ കേരളത്തിനും, അണികൾക്കും കുശാൽ. രണ്ടു മൂന്നു പെണ്ണുങ്ങളും, അവർക്ക് പിന്നാലെ സമരമുറകളും , മുദ്രാവാക്യങ്ങളുമായി തേനീച്ചക്കൂട്ടിൽ കല്ലെറിഞ്ഞ മാതിരി കേരളസംസ്കാരം തിളച്ചു പൊന്തുന്നു. ഇതിൽ നിന്നെല്ലാം ഒന്ന് മാത്രം മനസ്സിലാകുന്നില്ല ! മന്ത്രിപുങ്കവന്മാർക്കു മാത്രമേ പെണ്ണു വിഷയത്തിൽ ഇത്ര താത്പര്യമുള്ളോ ?? ബാക്കി കല്ലെറിയാനും ചാകാനും നടക്കുന്ന വിപ്ലവ അനുഭാവികൾക്കെല്ലാം അപാര കണ്ട്രോൾ തന്നെ !

ഇതിനിടയിലാണ് ഹർത്താലിന്റെ ആഹ്വാനം ! ആർക്കു വേണ്ടി ?? എന്തിനു വേണ്ടി ? പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിട്ടുകൊണ്ട് , തട്ടിപ്പു നടത്താൻ ഉള്ള മറ്റൊരു ഉപാധി !! ഇതിനെല്ലാം പിന്നിലിരുന്നു ചരട് വലിക്കുന്ന ബുദ്ധിമാൻമാർക്ക് മുൻപിൽ വിഡ്ഢികളാകുന്ന മലയാളസമൂഹം. 

(തീർത്തും വ്യക്തിപരമായ അഭിപ്രായമാണ്,ഇവിടെ നിങ്ങൾടെ തല അടിച്ചു പൊട്ടിക്കാനൊന്നും ആരുമില്ലാന്ന് വച്ച് ഇതിന്റെ പേരിൽ ആരും ഇവിടെ വന്നു സമരം ചെയ്യാനൊന്നും പാടില്ല...)

5 comments:

  1. ങ്ങൾ കമ്മ്യൂണിസ്റ്റ്/സമര വിരോധിയാണല്ലെ ;) ഇതൊക്കെ തട്ടിപ്പാണു വെറും തട്ടിപ്പ് സമരം...കുട്ടികുരങാന്മാരെ കൊന്ദ് ചുടു ചോർ വാരിക്കുന്ന കുരങന്മാർ !!

    ReplyDelete
  2. അരാഷ്ട്രീയവാദം നാടിനു ഭൂഷണമല്ല, ബുദ്ധിയും ബോധവും ഉള്ള മനുഷ്യര്‍ തന്നെയാണ് അവരും , വ്യക്തമായ നിലപാട് ഉള്ളവര്‍
    വീട്ടിലെ സുഖലോലുപതയില്‍ ഇരുന്നു ഇങ്ങനെ വിളിച്ചു പറയാന്‍ നല്ല രസമാ

    ReplyDelete
  3. മനസ്സിന്റെ ഉള്ളിൽ ഉണ്ടായിരുന്ന വാക്കുകൾ മറ്റൊരാൾ പറഞ്ഞു കണ്ടപ്പോൾ സന്തോഷം തോന്നി. രാഷ്ട്രീയത്തെക്കാൾ മാസവരുമാനത്തിന്റെ ഉറവിടത്തിനു ഗൌരവം കൊടുക്കേണ്ടി വരുന്നവർക്ക് സമരങ്ങൾ കാരണം നഷ്ടങ്ങൾ മാത്രം.
    നാറാണത്ത് ഭ്രാന്തന്റെ മന്തും രാഷ്ട്രീയവും ഇടത്ത് ആണെങ്കിലും വലത്ത് ആണെങ്കിലും എന്ത് വിത്യാസം? സമരം മറ്റുള്ളവന്റെ മുകളിൽ അടിച്ചേൽപ്പിക്ക തന്നെ.

    ReplyDelete
  4. നിങ്ങള്‍ അനുഭവിക്കുന്ന പല അവകാശങ്ങളും ആരും കയ്യില്‍ കൊണ്ട് വച്ച് തന്നതല്ല
    നിങ്ങള്‍ പുചിച്ചു സംസാരിക്കുന്ന വിപ്ലവ പ്രസ്ഥാനങ്ങല്‍ പൊരുതി നേടിയത് തന്നെയാണ്
    ഞങ്ങള്‍ തെരുവില്‍ അടി കൊണ്ടത്‌ നിങ്ങള്ക്കുംകൂടിയാണ് എന്ന തിരിച്ചറിവ് ഉണ്ടാവണം

    ReplyDelete
  5. ഇങ്ക്വിലാബ് സിന്ദാബാദ്!

    ReplyDelete