Sunday, August 25, 2013

ഇടയിലൊരു സമുദ്രത്തോളം ദൂരം

പാദങ്ങളില്‍ മുള്ളുതറഞ്ഞതും
ചോര പൊടിയുന്നതുമറിയാതെ
ഒറ്റനക്ഷത്രത്തെ നോക്കി
എന്‍റെ രാവുകള്‍
ഇരുള് ചവുട്ടി നടക്കുകയാണ്
കടലെന്ന ഗോവണി കടന്നാല്‍
എന്‍റെ താരകത്തിനൊപ്പമെത്തും പോലും...
എന്നെ കാത്തുനില്‍ക്കുന്നത്
ഇരമ്പിപ്പായുന്ന കടല്‍ക്കാറ്റും
വാ പിളര്‍ന്നു വരുന്ന സ്രാവുകളും
പിന്നെ... കടലാഴങ്ങളും ..
നീന്താനറിയാത്തവള്‍ കടലുതാണ്ടുമ്പോഴും
എന്‍റെ നക്ഷത്രം ചിരിയോടെ നോക്കിനില്‍ക്കും
ഒരു കൈ നീട്ടി തൊടാതെ ..
ഒന്ന് ചുംബിക്കാതെ ...
ഒടുവില്‍ ഞാനുമൊരു നക്ഷത്രമാവും..
പിന്നീടാരും ആ പഴയ
ഒറ്റനക്ഷത്രത്തെ കാണില്ല.. !!

3 comments:

  1. വളരെ നല്ലൊരു കവിത

    ശുഭാശംസകൾ...

    ReplyDelete
  2. നക്ഷത്രങ്ങള്‍ തിളങ്ങുന്നു!

    ReplyDelete
  3. ഒറ്റ നക്ഷത്രം!

    ReplyDelete