Tuesday, August 28, 2012

കറിവേപ്പില

വറചട്ടിയിലിട്ടെന്‍റെ മേനി നീ
പൊള്ളിച്ചു ചുവപ്പിച്ചപ്പോള്‍,
അലമുറയിട്ടത്,
പരിഭവം കൊണ്ടല്ലെന്ന് 
നിനക്കറിയാമായിരുന്നു !
അതുകൊണ്ടല്ലേ മൃദുലമായ 
വിരലുകള്‍ കൊണ്ട് നീ 
എന്നെ "കറിവേപ്പില" 
എന്ന് പറഞ്ഞു പുച്ഛത്തോടെ 
കുപ്പയിലെറിഞ്ഞപ്പോഴും
നിന്‍റെ നാവിലൊരു രുചിയായ് 
ഞാന്‍ മരിക്കുവോളം ചാഞ്ചാടിയത് !

5 comments:

  1. നന്നായി നിശാഗന്ധിയുടെ കറിവേപ്പിലയനുഭവം.

    കുപ്പിയലെറിഞ്ഞപ്പോഴും ??

    ReplyDelete
  2. ഓണാശംസകള്‍....................................**88

    ReplyDelete
  3. കൊളസ്റ്ററോളിന് നല്ലതാത്രെ
    ഇനിയാരും വലിച്ചെറിയരുത് കേട്ടോ


    കുപ്പിയുടെ വിചാരമേയുള്ളു എല്ലാര്‍ക്കും ഈ ഓണക്കാലത്ത്..!!
    കുപ്പിയല്ലാട്ടോ, കുപ്പ കുപ്പ

    ReplyDelete
  4. ഹൃദയം പൊള്ളുമ്പോഴും പാവം കറിവേപ്പില തന്നെ കാത്തിരിക്കുന്നവനു പകര്‍ന്നു കൊടുക്കേണ്ട രുചിയെ കുറിച്ച് മാത്രം ചിന്തിക്കുന്നു....

    ReplyDelete