മൂകമാമീ
മുറിയുടെ ഒരറ്റത്ത്
പൊള്ളയായ
മനസ്സിന്‍റെ തേങ്ങലടക്കാനാവാതെ ,
ശരിയുടേയും
തെറ്റുകളുടെയും
ഇടയില്‍വീണു
ചതഞ്ഞ ജീവിതത്തെ
താങ്ങിപ്പിടിച്ചിരിക്കുമ്പോള്‍
,
അതിഥികളില്ലാത്ത
കസേരകള്‍
തെല്ലു
പരിഭവത്തോടെയെന്നെ നോക്കി
നിരന്നു
കിടക്കുന്നു !
പൊട്ടിച്ചിരികളും,
തകര്‍പ്പന്‍
സംസാരങ്ങളും,
ഉച്ചത്തില്‍
മുഴങ്ങാതെ,
അലസമായ
ചുവരുകള്‍
കണ്ണുരുട്ടിയെന്നെ
ഭയപ്പെടുത്തുന്നു !
ആര്‍ക്കോ
വേണ്ടി
ആടുകയും
പാടുകയും ചെയ്യുന്ന
ടെലിവിഷന്‍റെ
വിരസതയ്ക്കു മുന്‍പില്‍,
പകച്ചു
നില്‍ക്കുന്ന പ്ലാസ്റ്റിക് പൂക്കള്‍
ശലഭങ്ങളെ
കിനാവ് കാണുകയാണോ ?
ഓരോ
തവണയും,
പുതിയ
പരസ്യവുമായി
സന്ദേശത്തിന്‍റെ
ടോണ്‍ കേള്‍ക്കുമ്പോഴും,
അത്
നീയായിരുന്നെങ്കിലെന്ന്
അറിയാതെ
കൊതിക്കുകയാണ് !
ചാരിയ
വാതിലിനു പുറത്ത്
ഞാനൊരു
നീണ്ട മണികെട്ടിത്തൂക്കിയിട്ടുണ്ട് !
ഒരു
നാളത് പലവട്ടം മുഴക്കി നീ
തിരികെ
വന്നെന്നെ ആലിംഗനം ചെയ്യുമെന്നും
മനസ്സിനെ
പറഞ്ഞു ഞാന്‍ വിശ്വസിപ്പിക്കുകയാണ് !
ഇന്നും
ശീലകള്‍ മാറ്റാതെ
അടഞ്ഞുകിടക്കുന്ന
ജനാലകളില്‍
മഞ്ഞും
, വെയിലും
മാറി
മാറി മുട്ടി വിളിക്കാറുണ്ടായിരിക്കാം,
ഇന്നലെ
ഇളം നീല വിരിപ്പുകള്‍ മാറ്റി
പ്രകൃതിയിലേയ്ക്കു
കണ്ണുംനട്ടു
നില്‍ക്കുമ്പോള്‍,
ഉള്ളംകാലില്‍
നിന്നും
എകാന്തതയെന്‍റെ
എല്ലുകളിലേയ്ക്ക്
തുളഞ്ഞിറങ്ങിയെന്നെ
നൊമ്പരപ്പെടുത്തിയതല്ലേ !
സംഗീതം
മാത്രം നിറഞ്ഞ ലോകത്തെ
എന്‍റെ
അജ്ഞാതനായ കൂട്ടുകാരാ,
എന്‍റെ
സംഗീതം നീയായിരിക്കെ ,
നിന്റെയീരടികളില്ലാതെയെന്റെയീ
ലോകം
എത്രയോ
നിശബ്ദമാണ്..
ആളൊഴിഞ്ഞിരുള്‍ക്കുടിച്ചുറങ്ങുന്ന
കോണുകള്‍ക്കിടയില്‍
ഏങ്ങിക്കരയുന്നൊരു
ഓര്‍മ്മമാത്രം
ഇടയ്ക്കിടെ
കണ്ണുതിരുമ്മുന്നു !
നിറഞ്ഞ ഏകാന്തതയില്‍ കൂട്ടായി എങ്ങിക്കരയുന്നൊരു ഓര്‍മ്മ മാത്രം..
ReplyDeleteമൗനത്തില്‍, പ്രതീക്ഷയില്‍ ജീവിതം..
എന്റെ സംഗീതം നീയായിരിക്കെ ,
ReplyDeleteനിന്റെയീരടികളില്ലാതെയെന്റെയീ ലോകം
എത്രയോ നിശബ്ദമാണ്........ Gud one illu
ഇടയ്ക്കിടെ കണ്ണുതിരുമ്മുന്നു
ReplyDelete