Monday, October 21, 2013

അവകാശം

ഓരോ മഴയിലും
കടലിന്‍റെ
അന്തമില്ലാത്ത പ്രണയത്തിലേയ്ക്ക്
ഉരുകി വീണ്
ജന്മസാഫല്യം നേടുന്ന
വറ്റിയപ്പോയ  നദികളുടെ
കുഞ്ഞു കൈവഴികളുണ്ട് ..

വിഷം കൊടുത്ത് നാം
വികസിപ്പിച്ചെടുക്കുന്ന ലോകത്ത്
പരാതികളില്ലാതെ
വരണ്ടു പിന്‍വാങ്ങുന്ന
പ്രകൃതിയുടെ നീര്‍ച്ചാലുകള്‍
ആകാശത്തിന്‍റെ അറകളില്‍
സുരക്ഷിതമാണ് ..

ചിന്തകളും
പ്രകൃതിയും
വികസിപ്പിച്ചു കഴിയുമ്പോഴേയ്ക്കും
ഒരു നാള്‍
ഈ പെയ്യ്ത്തും നിലയ്ക്കും ..
പ്രകൃതിക്ക് കനിവില്ലെന്നു പറയാന്‍
നമുക്കെന്തവകാശം ??

5 comments:

  1. നല്ല പോസ്റ്റ്‌.ഇനിയും എഴുതുക

    സ്നേഹത്തോടെ,
    സ്വാതി

    ReplyDelete
  2. വികസനം വിഷമയമാവുമ്പോൾ...

    നല്ല കവിത.

    ശുഭാശംസകൾ....

    ReplyDelete
  3. എല്ലാത്തിനും ഒരവകാശികള്‍ ഉണ്ടാകുമല്ലോ !!

    ReplyDelete
  4. വിവേകം വൈകിയുദിക്കുമ്പോൾ പരിഹാരകർമ്മങ്ങൾക്ക് ത്രാണി നഷ്ടപ്പെട്ടിട്ടുണ്ടാവും

    ReplyDelete