Wednesday, January 27, 2010

എല്ലാം നീ കവര്‍ന്നെടുത്തില്ലയോ......


നഷ്ടപ്പെടലുകള്‍ തീരാദുഖങ്ങളായി ഇന്നും മനസ്സിന്റെ ഇടനാഴികളില്‍ പതിയിരിക്കുന്നു...
എന്റെ പ്രിയേ, എന്നെ നീ ഏകനാക്കിയതെന്തു?
ചുറ്റും ആരവങ്ങളാണ്...എങ്കിലും ഞാന്‍ ഒന്നും കേള്‍ക്കുന്നില്ല....മറ്റേതോ ഗാനം എന്റെ തന്ത്രികളെ പിടിച്ചുലക്കുന്നു...
മരണത്തിന്റെ തഴപ്പാവ് ഞാന്‍ തുന്നിഎടുക്കുമ്പോഴും,
ഞരമ്പ്കളിലെ കടുംചുവപ്പ് സിരകളിലാകെ വാര്‍ന്ന്‍ പോകുന്നു എന്ന് തോന്നിയപ്പോഴും....
മൃദുലമായ നിന്‍റെ സ്വരം എന്നെ പിടിച്ചുയര്‍ത്തുന്നു....
ആത്മാവിന്റെ പൊള്ളല്‍ പിടക്കുന്ന നെഞ്ചില്‍ കരിന്തിരി കത്തുന്നു....
അതിന്റെ നനുത്ത വെളിച്ചത്തില്‍, നിന്‍റെ മുഖം അസ്വസ്ഥതയായി എന്റെ പ്രാണനില്‍ ഗര്‍ഭംധരിക്കുന്നു......
ഇനിയുമെന്ത് പ്രിയേ? എല്ലാം നീ കവര്‍ന്നെടുത്തില്ലയോ......

നിശബ്ദതയില്‍....


ഒരിറ്റു കണ്ണീര്‍ പോലും തുളുമ്പാതെ മൌനത്തെ പുണര്‍ന്നുകൊണ്ട് എന്റെ തളര്‍ന്ന കണ്ണുകള്‍ വാരിപുണര്‍ന്നത് നിന്‍റെ പുഞ്ചിരിയെയാണ് ...
ഈ
ലോകത്തിനെ മുഴുവന്‍ നിന്‍റെ പുഞ്ചിരിയുടെ കരവലയതിലാക്കി,
കാത്തിരിപ്പിന്റെ
സുറുമയെഴുതിയ എന്റെ കണ്ണുകളുടെ നിഴല്‍ നിന്നില്‍ വീഴുന്നതിനു മുന്‍പ്,
നീ
ഓടി ഒളിക്കുകയാണോ....
നിന്‍റെ
തൊട്ടടുത്തിരുന്നിട്ടും ഒരു വാക്ക് പോലും മിണ്ടാതെ ഇത്രയും കാലം നിശബ്ധ്ധയില്‍ നിന്‍റെ പ്രണയം കണ്ടെത്തിയവളാണ് ഞാന്‍ ...
വിശപ്പകറ്റാന്‍
കറുത്ത സന്ധ്യകളില്‍ ഞാന്‍ ഇടനെഞ്ചു പൊട്ടി പാടിയത് നിന്നെക്കുറിച്ചായിരുന്നു...
അതൊന്നും
അറിയാതെ, അതൊന്നും കേള്‍ക്കാതെ നീ ഓടി മറയുന്നത് എങ്ങോട്ടാണ്?

മരവിപ്പിക്കുന്ന മൌനം.....


ആ പകലിന്റെ അവസാനനാളങ്ങള്‍ രാവിന്റെ കിനാക്കളില്‍ ചുംബിച്ചുകൊണ്ട് മരിച്ചു വീണപ്പോള്‍,
ഞാന്‍
ഒരിറ്റു വെളിച്ചത്തിനായി കേഴുകയായിരുന്നു...
എന്റെ
മുറിവുകള്‍ രക്തം വാര്‍ന്നുകൊണ്ട് നിന്‍റെ ഓര്‍മകളെ നെന്ജോടു ചേര്‍ത്ത്പിടിക്കുകയായിരുന്നു......
പ്രകൃതി
ഇരുട്ടിന്റെ മൂടുപടമണിയുമ്പോള്‍ എന്റെ നോവുകളുടെ ആഴം അളവുകളില്ലാതെ കൂടുന്നു... എന്റെ യാതനകള്‍ക്ക് മുന്‍പില്‍ പകച്ചുനില്‍ക്കുന്ന വിധിക്കുപോലും മരവിപ്പിക്കുന്ന മൌനം...!

Tuesday, January 26, 2010

aimless breeze...


world is sleeping in peace,
in the deep silence of my tears...
my body and soul, together singing the songs of eternal love,

which i believed to be true once...

time, the spoiling game of judgments,
walked above the pieces of my broken heart..

unheard prayers and the unseen truths of mine,

splits my sanity into millions.. '
i cry, i weep, i moan..
and my sighs take me ahead,

without my wish, as the aimless breeze..

എത്രയോ ശലഭങ്ങള്‍....



നിന്‍റെ കരവലയത്തില്‍ ഋതുക്കള്‍ മാറിമറഞ്ഞതും ,
അനക്ക
മൊഴിഞ്ഞ കുളക്കടവിലെ പായലില്‍ പൊതിഞ്ഞ കല്‍പ്പടവുകളില്‍ വച്ച് ,
നിന്‍റെ
കണ്ണുകളുടെ ആഴം ഞാന്‍ അളന്നപ്പോള്‍ ,
അങ്ങ്
താഴെ നീലതാമാരകള്‍ മിഴിപൂട്ടിനിന്നതും,
ഒന്നും
ഞാന്‍ അറിഞ്ഞതേ ഇല്ലല്ലോ....
നീ
ഇല്ലാതെ ഞാന്‍ ഈ ഈറന്‍ പടികളില്‍ ഇരിക്കുമ്പോള്‍ ,
എന്റെ
ആര്‍ദ്രമായ മിഴികള്‍ കണ്ണീര്‍ ചിന്തിയതും,
എവിടെയ്ക്കെന്നില്ലാതെ
പായുന്ന കാറ്റിനോട് നിന്നെക്കുറിച്ച് വാചാലയാവുമ്പോള്‍, ഞാനറിയാതെ വെറുമൊരു പൊട്ടിയ മുളംകുഴലായി മാറിയതും പക്ഷെ ഞാന്‍ അറിയുന്നു... എന്റെ വേദനകള്‍ വാക്കുകളിലൂടെ അഗ്നി സൃഷ്ടിക്കുന്നു...
അതിന്റെ ചാമ്പലില്‍ എത്രയോ ശലഭങ്ങള്‍ ചിറകറ്റു വീഴുന്നു...

Monday, January 25, 2010

നീ എന്ന വികാരം...


രാത്രിയുടെ ഭീകരതയില്‍ എന്നിലെ നീയ് എന്ന വികാരം മറ നീക്കി പുറത്തുവരുന്നു...
ജീവന്‍ തുടിക്കുന്ന ഓരോ ഞരമ്പിലൂടെയും ഓടിനടന്ന്, എന്റെ ഓര്‍മകളെ വിളിച്ചുണര്‍ത്തുന്നു ...
എന്റെ ജീവനില്‍ ബാക്കിയുള്ള ഓരോന്നും കുത്തിനോവിച്ചുകൊണ്ട് ,
എന്റെ നിദ്രകളെ കണ്ണീരിന്റെ മുഖമൂടി അണിയിച്ചുകൊണ്ട് ,
എന്റെ രാവുകളെ നീ വികാരഭാരിതമാക്കുന്നു...

dirty heart....


Yesterday the night was so cold,

Down the street I walked alone,

In the undisciplined echoes of busy roads….

I thought of throwing my heart away,

For I find it so tough to take it with me..!!

To the sounds creeping into my silence,

To the smoke getting into my peace,

I asked to take away my heart…

As it beat so fast in me,

Beat my memories so hard,

Dance in my reason while I scream out with pain…

Lack of refreshed thoughts,

Lack of nourished perception,

I moan with a hollow heart…

Nothing helped me…

I just walked back to my gloomy hideaway...

Sang the songs of empty dreams,

And slept at a snail's pace with eyes full of tears…

Got up again and again by the ruthless smacks of my dirty heart…

Sunday, January 24, 2010

പ്രണയം ജീവനാണ്..


വെറും പ്രണയമെന്നോ?
നിനക്ക് പ്രണയത്തെക്കുറിച്ച് എന്തറിയാം.....?
എന്റെ ചെറിയൊരു നിശ്വാസത്തില്‍ പോലും അവനുണ്ട്....
എന്റെ ഓരോ ഞരക്കങ്ങളിലും...!!
എന്റെ ഗാനങ്ങള്‍ ഞെരിഞ്ഞമരുന്ന തീയും,
അതിലെരിയുന്ന ജീവനും പ്രണയമാണ്...
പ്രണയം, എന്നില്‍ നിലയിലാതെ അലയുന്ന മൌനത്തെ,
ലോകത്തിന്റെ ഓരോ കോണിലും കൊണ്ടുപോയി ജീവന്‍ തുടിക്കുന്ന താളങ്ങളാക്കി മാറ്റുന്നു..
പ്രണയം ഏകാന്തതയെ എന്നന്നേയ്ക്കുമായി എറിഞ്ഞുടക്കുന്നു...
പ്രണയം അനന്തമാണ്‌....
പ്രണയം ജീവനാണ്...