Saturday, November 21, 2009

തടവറ...


നീ നിന്റെ നെടുവീര്‍പ്പുകളുടെ തടവറയിലാണ്,

നൊമ്പരത്തിന്റെ തുരുമ്പിച്ച കമ്പികള്‍ നിന്റെ പുന്ജിരിക്ക് മുറിച്ചുമാറ്റാനാവില്ല......…

വീണ്ടും വീണ്ടും നീ അതിനായി വൃഥാ ശ്രമിക്കവേ,

നിന്റെ നനുത്ത പുഞ്ചിരികള്‍ അട്ടഹാസങ്ങളാകുന്നു...
ഉരുണ്ടുകൂടിയ കാര്‍ മേഘങ്ങളുടെ മുകളില്‍ നിനക്കായി സുര്യന്‍ ഉദിച്ചു നില്ക്കുന്നു.…

എന്തുകൊണ്ടോ നിന്റെ നിറഞ്ഞ കണ്ണുകളുടെ ദൃഷ്ടി അതിലേക്കെത്തുന്നില്ല..…

നീ എന്നും നിന്റെ വികാരങ്ങളുടെ അഴികള്‍ക്കുള്ളിലാണ്…

1 comment: