Wednesday, July 31, 2013

മെഴുകുതിരി പോലെ

ഒരു തിരിയുടെ ഉരുക്കമുണ്ട് 
ഉള്ളിന്‍റെയുള്ളില്‍
ഓരോ നിമിഷവും 
എരിഞ്ഞുതീരുന്ന ജീവന്‍റെ നോവ്‌ ,
ഓരോ കാറ്റിലും 
ആടിയുലയുന്ന പ്രാണന്‍റെ ആളല്‍ ... 
ഓരോ പകലിലും 
പ്രകാശം തിരസ്കരിക്കപ്പെടുന്ന 
ഏകാന്ത വിഭ്രാന്തി ...

3 comments:

  1. പ്രകാശം പരത്തി എരിഞ്ഞടങ്ങുമ്പോള്‍ മെഴുകുതിരികള്‍ ഖേദിക്കുന്നില്ല...

    പകലില്‍ പകല്‍വെട്ടത്തിനാണ് പ്രസക്തി
    പ്രകാശം ഒരിയ്കലും തിരസ്കരിക്കപ്പെടുന്നില്ല..

    പ്രകാശ താരാഗണത്തിലെ ഒരംഗമായ മെഴുക് തിരിയുടെ ഉള്ളില്‍
    കടമ നിറവേറ്റുന്നതിലുള്ള ചാരിതാര്‍ത്ഥ്യം മാത്രമാണ് അല്ലാതെ വിഭ്രാന്തിയല്ല

    ഒരു ധന്യ ജീവന്റെയും സ്ഥിതി മറിച്ചല്ല

    ശുഭ സായാഹ്നം...

    ReplyDelete
  2. മെഴുകുതിരിയ്ക്ക് സാഫല്യമുണ്ട്!!

    ReplyDelete
  3. കൂടുതൽ പ്രകാശം കൊതിച്ച് പ്രാണന്റെ നാളം.

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete