Saturday, August 3, 2013

കീറി മുറിക്കുന്ന നീ

ചൂണ്ടയില്‍ തൊണ്ട കുരുങ്ങിപ്പറിഞ്ഞിട്ടും
ആഴങ്ങളിലേയ്ക്ക് നീന്താന്‍ ശ്രമിക്കുന്ന
മീന്‍കുഞ്ഞാവാറുണ്ട് ചിലപ്പോഴൊക്കെ !
ജീവനുള്ള ഓരോ നിമിഷവും
നിന്‍റെ ഓര്‍മ്മകള്‍
എന്‍റെ നെഞ്ചിനെ കുരുക്കിട്ട്
വലിച്ചു കീറുകയാണ്...
എന്നിട്ടും നിന്‍റെ ചിന്തകളെ
മുറുക്കെപ്പിടിച്ചുകൊണ്ട്
ഞാന്‍ ജീവിക്കാന്‍ ശ്രമിക്കുകയാണ് ... !

3 comments:

 1. May you be able to survive...

  what will be chosen, when the question of life and memories come...?
  I would say LIFE...

  Nice verse

  ReplyDelete
 2. ചൂണ്ടയില്‍ കുരുങ്ങാതിരിയ്ക്കുക ഒരു നല്ല സ്വപ്നമാകുന്നു!!

  ReplyDelete
 3. സ്വപ്നത്തിൽ കുരുങ്ങിയാലും ജീവിതത്തിൽ കുരുങ്ങാതിരിക്കട്ടെ.

  നല്ല വരികൾ

  ശുഭാശംസകൾ....

  ReplyDelete