നമ്മളുറങ്ങുകയും
ഉണരുകയും ചെയ്യുന്നു
ഉറങ്ങുമ്പോള്‍
സകലതും ഇരുട്ടാവുകയും,
ലോകം മുഴുവന്‍
ശൂന്യമാവുകയും ചെയ്യുന്നു.
ഉറക്കത്തില്‍നിന്നും
കണ്ണുകള്‍ തുറക്കുന്ന നേരം
വീണ്ടും , പഴയത് പോലെ
ചിത്രശലഭങ്ങള്‍ നിറങ്ങളിലൂടെ
ചിറകു വിരിച്ചു പറക്കും..
ഒരുപക്ഷെ, ഇന്നലെ
ഉറങ്ങാന്‍ കിടന്നപ്പോഴുണ്ടായിരുന്ന,
പൂക്കള്‍, അതേ നിറങ്ങളില്‍ത്തന്നെ
വിരിഞ്ഞു നില്‍ക്കുകയോ
കൂടുതല്‍ പൂക്കള്‍ വിരിയുകയോ
അതുമല്ലെങ്കില്‍,
മുഴുവന്‍ പൂക്കളും
കൊഴിയുകയോ ചെയ്യ്തിട്ടുണ്ടാവും
നമ്മളത് കാണുകയോ
കാണാതെ പോവുകയോ ചെയ്യും
ഉണര്‍ന്നിരിക്കുമ്പോള്‍
ഈ പ്രപഞ്ചമാകെ നമുക്കുവേണ്ടി
നൃത്തം വച്ചു തുടങ്ങും
നമ്മുടെ കാഴ്ച്ചക്കുവേണ്ടി
നമ്മുടെ ശ്രദ്ധക്കുവേണ്ടി
ഈ ലോകം മുഴുവന്‍
ഒരു വേശ്യയെ പോലെ
അണിഞ്ഞൊരുങ്ങി
നമ്മെ പല രീതിയില്‍
നമ്മെ ആകര്‍ഷിക്കും
ഒന്നിനും വഴങ്ങാതെ
അല്ലെങ്കില്‍ എല്ലാറ്റിനും വഴങ്ങി,
നമ്മള്‍ വീണ്ടും വീണ്ടും
ഉറങ്ങുകയും ഉണരുകയും ചെയ്യും.
അത്ര തന്നെ.
പക്ഷെ രാവും പകലും
വെളിച്ചം തിരസ്കരിക്കുന്ന
ചിലരുടെ ,
ആകാശത്തിന്‍റെ
നിത്യമായ പിണക്കത്തെക്കുറിച്ചാണ്
ഇപ്പോള്‍ ഞാന്‍ പറയുന്നത്
അവര്‍ക്ക് വേണ്ടി
അണിഞ്ഞൊരുങ്ങാന്‍ ഒന്നുമില്ല.
അവരുടെ ആകാശം കറുത്തതാണ്
ഭൂമി കറുത്തതാണ്
പൂക്കള്‍ കറുത്തതാണ്
പകലുകള്‍ കറുത്തതാണ്
കല്ലും മണ്ണും വാതിലും
സൂര്യനും മഴയും പുഴയും പുല്ലും
നീയും ഞാനോമൊക്കെ
കറുത്തതാണ്
നമ്മുടെയീ ലോകം കറുത്ത് കറുത്ത്
അവരുടെ കണ്ണിലേയ്ക്കു
കുത്തിയൊഴുകും
നമ്മളവരെ
കണ്ണുപൊട്ടന്മാര്‍ എന്ന് വിളിക്കും
കറുപ്പിന്‍റെ ആഴത്തിലാഴത്തില്‍
ഈ കണ്ണുപൊട്ടന്മാര്‍
പണിതുകൂട്ടി വച്ചിരിക്കുന്ന
ലോകത്തിന് ഏഴുനിറങ്ങളല്ല.
കോടാനുകോടി നിറങ്ങളാണ്
എണ്ണമില്ലാത്ത വര്‍ണ്ണങ്ങളുടെ
എകാതിപധിയെയാണ്
കാഴ്ച്ചയുടെ ഏഴു നിറങ്ങള്‍
ഭിക്ഷ ലഭിച്ച പൊട്ടന്മാരായ നമ്മള്‍
കണ്ണുപൊട്ടനെന്നു വിളിക്കുന്നത്.
ഉണരുകയും ചെയ്യുന്നു
ഉറങ്ങുമ്പോള്‍
സകലതും ഇരുട്ടാവുകയും,
ലോകം മുഴുവന്‍
ശൂന്യമാവുകയും ചെയ്യുന്നു.
ഉറക്കത്തില്‍നിന്നും
കണ്ണുകള്‍ തുറക്കുന്ന നേരം
വീണ്ടും , പഴയത് പോലെ
ചിത്രശലഭങ്ങള്‍ നിറങ്ങളിലൂടെ
ചിറകു വിരിച്ചു പറക്കും..
ഒരുപക്ഷെ, ഇന്നലെ
ഉറങ്ങാന്‍ കിടന്നപ്പോഴുണ്ടായിരുന്ന,
പൂക്കള്‍, അതേ നിറങ്ങളില്‍ത്തന്നെ
വിരിഞ്ഞു നില്‍ക്കുകയോ
കൂടുതല്‍ പൂക്കള്‍ വിരിയുകയോ
അതുമല്ലെങ്കില്‍,
മുഴുവന്‍ പൂക്കളും
കൊഴിയുകയോ ചെയ്യ്തിട്ടുണ്ടാവും
നമ്മളത് കാണുകയോ
കാണാതെ പോവുകയോ ചെയ്യും
ഉണര്‍ന്നിരിക്കുമ്പോള്‍
ഈ പ്രപഞ്ചമാകെ നമുക്കുവേണ്ടി
നൃത്തം വച്ചു തുടങ്ങും
നമ്മുടെ കാഴ്ച്ചക്കുവേണ്ടി
നമ്മുടെ ശ്രദ്ധക്കുവേണ്ടി
ഈ ലോകം മുഴുവന്‍
ഒരു വേശ്യയെ പോലെ
അണിഞ്ഞൊരുങ്ങി
നമ്മെ പല രീതിയില്‍
നമ്മെ ആകര്‍ഷിക്കും
ഒന്നിനും വഴങ്ങാതെ
അല്ലെങ്കില്‍ എല്ലാറ്റിനും വഴങ്ങി,
നമ്മള്‍ വീണ്ടും വീണ്ടും
ഉറങ്ങുകയും ഉണരുകയും ചെയ്യും.
അത്ര തന്നെ.
പക്ഷെ രാവും പകലും
വെളിച്ചം തിരസ്കരിക്കുന്ന
ചിലരുടെ ,
ആകാശത്തിന്‍റെ
നിത്യമായ പിണക്കത്തെക്കുറിച്ചാണ്
ഇപ്പോള്‍ ഞാന്‍ പറയുന്നത്
അവര്‍ക്ക് വേണ്ടി
അണിഞ്ഞൊരുങ്ങാന്‍ ഒന്നുമില്ല.
അവരുടെ ആകാശം കറുത്തതാണ്
ഭൂമി കറുത്തതാണ്
പൂക്കള്‍ കറുത്തതാണ്
പകലുകള്‍ കറുത്തതാണ്
കല്ലും മണ്ണും വാതിലും
സൂര്യനും മഴയും പുഴയും പുല്ലും
നീയും ഞാനോമൊക്കെ
കറുത്തതാണ്
നമ്മുടെയീ ലോകം കറുത്ത് കറുത്ത്
അവരുടെ കണ്ണിലേയ്ക്കു
കുത്തിയൊഴുകും
നമ്മളവരെ
കണ്ണുപൊട്ടന്മാര്‍ എന്ന് വിളിക്കും
കറുപ്പിന്‍റെ ആഴത്തിലാഴത്തില്‍
ഈ കണ്ണുപൊട്ടന്മാര്‍
പണിതുകൂട്ടി വച്ചിരിക്കുന്ന
ലോകത്തിന് ഏഴുനിറങ്ങളല്ല.
കോടാനുകോടി നിറങ്ങളാണ്
എണ്ണമില്ലാത്ത വര്‍ണ്ണങ്ങളുടെ
എകാതിപധിയെയാണ്
കാഴ്ച്ചയുടെ ഏഴു നിറങ്ങള്‍
ഭിക്ഷ ലഭിച്ച പൊട്ടന്മാരായ നമ്മള്‍
കണ്ണുപൊട്ടനെന്നു വിളിക്കുന്നത്.
ശരിക്കും കാഴ്ചയുടെ നിറം കറുപ്പാണ്......ഒരേ ഒരു നിറം കറുപ്പ്
ReplyDeleteനന്നായിരിക്കുന്നു!
ReplyDeleteസപ്തവർണ്ണങ്ങളുടെ അടിമകളും, സകലവർണ്ണങ്ങളുടേയും ഉടമകളും
ReplyDeleteവളരെ നല്ലൊരു കവിത
ശുഭാശംസകൾ.....
എണ്ണമില്ലാത്ത വര്‍ണ്ണങ്ങളുടെ
ReplyDeleteഎകാതിപധിയെയാണ്
കാഴ്ച്ചയുടെ ഏഴു നിറങ്ങള്‍
ഭിക്ഷ ലഭിച്ച പൊട്ടന്മാരായ നമ്മള്‍
കണ്ണുപൊട്ടനെന്നു വിളിക്കുന്നത്. >>>> superb lines :)
നമ്മുടെ കാഴ്ച്ചക്കുവേണ്ടി നമ്മുടെ ശ്രദ്ധക്കുവേണ്ടി ഈ ലോകം മുഴുവന്‍ ഒരു വേശ്യയെ പോലെ അണിഞ്ഞൊരുങ്ങി നമ്മെ പല രീതിയില്‍ നമ്മെ ആകര്‍ഷിക്കും“ അങ്ങിനെയും ഉണ്ടോ ഒരു ആകര്‍ഷണം
ReplyDelete