ഒരു നിമിഷം മുന്‍പ്
ഒരു നാഴിക മുന്‍പ്,
ഒരായിരം പ്രകാശമണ്ഡലങ്ങള്‍
വിടര്‍ത്തിനിന്നത്
മരണത്തിന്‍റെ ഒരു വിളിക്കപ്പുറo
അണയാന്‍ കാത്തുനിന്നൊരു
തിരിയായിരുന്നോ ??
ബാക്കി വച്ചുപോയ
നൂറു നൂറു ചിരികളാല്‍
നീ ഞങ്ങളുടെ ഓര്‍മ്മയില്‍
ഇതാ തണുത്തുറഞ്ഞുകിടക്കുന്നു..
ഒരു ജന്മം കൊണ്ട് തുന്നിയെടുത്ത
വിശുദ്ധിയുടെ നിന്‍റെ പട്ടുകുപ്പായത്തില്‍
ഞങ്ങളുടെ കണ്ണീര്‍പ്പൂക്കള്‍
വാടാതെ തൂവുന്നു..
കാണുമ്പോഴെല്ലാം തന്നുപോയ
സ്നേഹവും വാക്കുകളും
തിരികെ വന്ന് നോവിക്കുകയാണ് ..
ആകാശത്തിനും നക്ഷത്രങ്ങള്‍ക്കും മീതെ,
പ്രിയപ്പെട്ട കൂട്ടുകാരാ ,
നിലാവായി നീ തെളിയുമ്പോള്‍
നീ നടന്നു പോയ
ഓരോ നടകളും നിന്നെയോര്‍ക്കും..
ചില നക്ഷത്രങ്ങള്‍ അങ്ങിനെയാണ്..
ഇരുളിലും പകലിലും
പ്രകാശിച്ചു നില്‍ക്കും..
ഈ ഭൂമി മുഴുവന്‍ നിലാവ് പരത്തും..
പെട്ടെന്ന് , ആരോടും പറയാതെ,
ആരാരും അറിയാതെ,
ഒരു വലിയ ചോദ്യത്തിലൂടെ
എങ്ങോട്ടേയ്ക്കോ പറന്നു പോകും..
ലോകമാകെ,
ഒരു ഇരുളില്‍ നിശ്ചലമാകും ..
ചിലപ്പോഴെങ്കിലും ചില സത്യങ്ങള്‍
മിഥ്യയായിരുന്നെങ്കിലെന്ന്‍
വീണ്ടും ആശിച്ചുപോവുകയാണ്...
ദു:സ്വപ്നത്തില്‍ നിന്നുണരുമ്പോള്‍
ഒരു വിളിക്കപ്പുറo
നീ എവിടെയെങ്കിലുമുണ്ടായിരുന്നെങ്കിലെന്ന്‍
വീണ്ടും പ്രാര്‍ഥിക്കുകയാണ്.. !!
ആദരാഞ്ജലികൾ....പ്രാർഥനകൾ...
ReplyDeleteആദരാഞ്ജലികൾ..
ReplyDeleteആദരാഞ്ജലികള്‍
ReplyDelete''നൂറു നൂറു ചിരികൾ'' പോലെ സുഹൃത്ത് "ബാക്കി വച്ചു പോയ" കർമങ്ങൾ നമുക്ക് എത്ര ചെയ്യാൻ കഴിയും എന്ന് നോക്കാം. അതാണ് ഏറ്റവും വലിയ ആദരാഞ്ജലി.
ReplyDelete