Monday, August 13, 2012

പട്ടം

ഉയരങ്ങള്‍ കീഴടക്കി പട്ടം
പറന്നപ്പോളവന്‍ കരുതി ,
കുഞ്ഞുവിരലുകളുടെ ബന്ധനത്തില്‍ നിന്നും 
മോചനം കൊടുക്കാമെന്ന് !
അല്പം വ്യസനത്തോടെയെങ്കിലും 
നീലവിഹായസ്സില്‍ ചിറകുകുഴയാതെ 
പറക്കാനനുഗ്രഹിച്ചു യാത്രയാക്കി !
അന്ന് വൈകുന്നേരം പറമ്പിന്‍റെ 
വടക്കേമൂലയിലെ മാവിന്‍കൊമ്പില്‍ 
തന്‍റെ പട്ടം മരവിച്ചു തൂങ്ങിയാടുന്നത് കണ്ടു !
മഴവില്ല് വിടര്‍ത്തി വന്നൊരു മഴപ്പെണ്ണ് 
ചതിച്ചുപോയതില്‍ മനംനൊന്ത് !!

2 comments:

  1. " മഴവില്ല് വിടര്‍ത്തി വന്നൊരു മഴപ്പെണ്ണ്
    ചതിച്ചുപോയതില്‍ മനംനൊന്ത് !!"

    ഈ കവിത ഒരുപാട് ഇഷ്ടമായി നിശാ...
    പട്ടം പോയ കുട്ടിയുടെ മുഖം മനസ്സില്‍ തെളിഞ്ഞു...
    ഇനിയും പോരട്ടെ....ഇത്തരം കവിതകള്‍...

    ReplyDelete
  2. പറന്നകന്ന പട്ടത്തിനെ വെറുതേ പ്രണയിച്ചു മഴ പെണ്ണ് ..
    നനഞ്ഞിറങ്ങിയ സ്നേഹം മരണമാകുന്നത് നിനച്ചു കാണില്ല ആ പാവം ...
    അത് ചതിയെന്ന് പറയാന്‍ എനിക്ക് വയ്യ ..!

    ReplyDelete