Thursday, May 17, 2012

16.5.2012

ദൂരങ്ങളില്‍ നിന്നും നിലാവ്  ,
വെളിച്ചം വിതറി നിന്നു...
ഇന്നോളം ഞാന്‍ ചുമക്കാതിരുന്ന ...
വലിയൊരു വേദനയുടെ ഭാരം 
ഇന്നെന്റെ പ്രാണനില്‍ നിറച്ച  നിലാവ് .... !
ഇനിയെന്റെ നിശാഗന്ധി പൂക്കില്ല...
ഇതള്‍ കൊഴിഞ്ഞെന്റെ പ്രാണന്റെ 
ചിതയോടൊപ്പം നീറി നീറി തീരുന്നു ....
ഇനിയെന്റെ നിശാശലഭം 
ചിറകു വിടര്‍ത്തി പാടില്ല ...
എന്റെ ഹൃദയത്തിന്റെ  കൂട്ടിലതു 
മുറിവേറ്റു പിടഞ്ഞു മരിക്കുകയാണ്  ..
ഈ  നിലാവെളിച്ചത്തെ,
എന്റെ ചോരത്തുള്ളികളുടെ 
കടും ചുവപ്പ്  കൊണ്ട്  
അലങ്കരിക്കാന്‍ ഞാന്‍ കൊതിക്കുന്നു ...
ഇനിയീ നിലാവിന്റെ പ്രകാശവും 
സ്വപ്നത്തിന്റെ നിറങ്ങളും 
പ്രതീക്ഷയുടെ ജ്വാലയും എന്നിലില്ല  ...
നിന്നെ കൂടാതെ ഇന്നെന്റെ ജന്മം അന്യമാകുന്നു ...







7 comments:

  1. ഇനിയീ നിലാവിന്റെ പ്രകാശവും
    സ്വപ്നത്തിന്റെ നിറങ്ങളും
    പ്രതീക്ഷയുടെ ജ്വാലയും എന്നിലില്ല...
    മനോഹരം ഈ വരികള്‍.... വളരെ നന്നായിരിക്കുന്നു... അഭിനന്ദനങ്ങള്‍ :)

    ReplyDelete
  2. ഇന്നലെ പറഞ്ഞതൊക്കെ ഞാനിങ്ങ് തിരിച്ചെടുത്തു. അല്ല പിന്നെ...

    ReplyDelete
  3. illuve...ee novu ningalku thannatharayaalum...ayal ere vallia nashttam nediyirikkunnu... Varikalile pranayathinte theevratha ..chilayidangalile nissahaayatha...chilapol kanneer, maunam, chodyangal...okke kollam...but dr vallathe aa novukalil pidayaruthu... Viraham lahari pole sugameki thudangiyal thaniku thanne nashttamakum...

    ReplyDelete
  4. നിന്നെ കൂടാതെ ഇന്നെന്റെ ജന്മം അന്യമാകുന്നു ...

    ReplyDelete
  5. നീ വരുവോളം ഇനിയെന്‍ നിശാഗന്ധി പൂക്കില്ല ..
    വരാതിരിക്കുവതെങ്ങനെ നീ, ഞാനിവിടെ നിന്നെയും കാത്തിരിക്കവേ?

    ReplyDelete
  6. "ഇനിയീ നിലാവിന്റെ പ്രകാശവും
    സ്വപ്നത്തിന്റെ നിറങ്ങളും
    പ്രതീക്ഷയുടെ ജ്വാലയും എന്നിലില്ല ..."

    വരികളുടെ തീവ്രത വായനക്കാരന്റെ ഹൃദയത്തില്‍ ഒരു ഭാരമായി നിറയുന്നു....
    മനസ്സിനേറ്റ മുറിവുകള്‍ അക്ഷരങ്ങളെ പോലും രക്തപങ്കിലമാക്കിയിരിക്കുന്നു...
    നിശാഗന്ധിപ്പൂക്കള്‍ ഇല്ലാതെ ഇതള്‍ കൊഴിച്ചൊരു നിലാവിന്റെ സങ്കടം വായനക്കാരന്റെ പ്രാണനില്‍ നീറുന്നു....

    എപ്പോഴെന്കിലും ഒന്ന് സങ്കടപ്പെടണം എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞാല്‍ അപ്പോഴൊക്കെ ഞാന്‍ ഈ കവിത ഹൃദയത്തിലേറ്റും.......

    ReplyDelete