ഇനി എന്റെ ഹൃദയം തകര്‍ന്നു
ഇറ്റായി ഒഴുകുന്ന വാക്കുകളോ ..
കണ്ണീരണിഞ്ഞ സന്ധ്യകളോ
ഉണ്ടാകാതിരിക്കട്ടെ ...
എന്നില്‍ ശേഷിക്കുന്ന കണ്ണീര്‍,
പേമാരിയായി പെയ്യ്തു തോരട്ടെ ...
ഓര്‍മകളുടെ ഭാരമില്ലാതെ,
നീ ജീവിതത്തെ പുണര്‍ന്നെങ്കില്‍ ..
പ്രണയത്തിന്റെ നൊമ്പരമില്ലാതെ
ഞാന്‍ മരണത്തെ മനസ്സാ വരിക്കട്ടെ ...
എന്നിട്ടെന്റെ ആത്മാവിനെ തീയായി ജ്വലിപ്പിക്കട്ടെ ..
ഇനിയൊരിക്കലും നിനക്കെന്റെ
പ്രാണനെ നോവിക്കനാവാത്ത വിധം ...
മനോഹരമായ വരികള്‍
ReplyDeleteനന്നായി അവതരിപ്പിച്ചു
ഇവിടെ ഇതാദ്യം
എഴുതുക. അറിയിക്കുക
അങ്ങിനെ തന്നെ പറയൂ. ഇതുവരെയുള്ള വിഷാദവാക്കുകളൊക്കെ പോകട്ടെ. ഇനി ഉത്സാഹഭരിതം..ഡണ്‍?????
ReplyDeleteഓര്‍മകളുടെ ഭാരമില്ലാതെ,
ReplyDeleteനീ ജീവിതത്തെ പുണര്‍ന്നെങ്കില്‍ ....nice lines
തകര്‍ന്ന ഹൃദയത്തില്‍ നിന്നും
ReplyDeleteകണ്ണീര്‍ പേമാരിയില്‍ നിന്നും
പ്രണയത്താല്‍ നോവുന്ന പ്രാണനില്‍ നിന്നും
മാത്രമേ കലാകാരന്മാരും കലാകാരികളും ഉണ്ടാകുന്നുള്ളൂ....