കടന്നു പോകുന്ന ഓരോ തീരത്തും നീയുണ്ട് ..... നിന്റെ ഒരായിരം ചിന്തകളും ...
നമ്മൾ ആർത്തലച്ചു പെയ്യ്ത വിജനത... എന്റെ ചിറകുകൾക്ക് ജീവൻ പകർന്ന ആകാശം...മഞ്ഞു പൊതിയുന്ന തണുത്ത പ്രഭാതങ്ങളിലെ നിന്റെ സ്നേഹത്തിന്റെ ചൂട്... ഈണമറിയാതെ ,താളമില്ലാതെ നമ്മൾ മെനെഞ്ഞെടുത്ത കവിതകളുടെ ഏടുകൾ .. !ചാഞ്ഞു നോക്കുന്ന സൂര്യപ്രഭ.. ! അതിലും എത്രയോ തീക്ഷ്ണമായ് ജ്വലിക്കുന്ന നിന്റെ കണ്ണുകളുടെ സൌന്ദര്യം ... ! സൂര്യനെയും,നിഴലിനെയും, തീരത്തെയും, തിരകളെയും നമ്മുടെ പ്രണയത്തോട് ചേർത്തു വച്ചത് നീയാണ്... ! നമ്മിൽ എത്രയെത്ര ഋതുക്കൾ ?
നീ നടന്നകലുമ്പോൾ നിന്റെ നിഴലിനെ നോക്കി നിൽക്കാറുണ്ടായിരുന്നു ഞാൻ ... അനുവാദമില്ലാതെ നിനക്കൊപ്പം നിന്നിലൂടെ... എനിക്കതിനാവുന്നില്ലല്ലോ !
ഓർമ്മകൾ ചിതറിക്കിടക്കുന്ന തീരങ്ങൾ !
എവിടെയൊക്കെയോ ,മുത്തു നഷ്ടപ്പെട്ട ചിപ്പി പോലെ ,ഒരു കടലിരമ്പം മാത്രം ബാക്കിയായി... ഞാനുണ്ട്... ! ഈ കടൽക്കാറ്റിന്റെ ഭാഷ നിനക്കറിയാമായിരുന്നെങ്കിൽ .... നിനക്ക് മാത്രം ചേർത്തു വയ്ക്കാനാവുന്ന എന്റെ ഹൃദയത്തിന്റെ നുറുങ്ങുകൾ തേടി നീ എത്തിയേനെ ... !വീണ്ടുമീ സമുദ്രത്തിൽ കൈവരികളായ് ഒഴുകി നമ്മൾ , പിന്നൊരു മേഘമായ് ... മഴയായ്... പൂവിലും കാറ്റിലും .... !

ചിതറുന്ന വെറും ചിന്തകള്‍
ReplyDeleteകാറ്റിന്റെ ഭാഷ
ReplyDelete