Thursday, May 2, 2013

മറഞ്ഞ നിഴൽ

ഇരുൾ പെറ്റു പെരുകുന്നു വാനിൽ,
പിന്നെ,ചിതറുന്നു ചിറകിലും !
കണിക്കൊന്നകൾ തിളങ്ങുന്നു  
വേനൽ രാവിൽ  ,
കണ്ഠം വരളുന്നു കുളിരിനായ് 
കുളിരിൻ പാട്ടിനായ് ! 
കാടിനും മേടിനും 
അങ്ങ്, അലയാഴിതൻ മേലെയും 
ചിറകുവിരിച്ച് പറക്കുമ്പോൾ 
സഖിയായ നിഴലിതൊളിച്ചതെവിടെ ?
കിഴക്കുനിന്നും 
പുലരി പിറക്കുന്നതും 
നിഴലതിന്നൊപ്പം വരുന്നതും കാത്ത് 
തൂവലൊതുക്കി ഞാനീ 
അനാഥമാം ചില്ലയിൽ ... ! 

1 comment:

  1. നിഴല്‍ പോലെ പിന്തുടര്‍ന്ന് ഒടുവില്‍ മറയുകയോ...??

    ReplyDelete