Wednesday, May 8, 2013

ഒരു സന്ധ്യയിലെ കാഴ്ച്ച



നക്ഷത്രങ്ങൾ വിരിയാത്ത 
ആകാശപ്പരപ്പിനുതാഴെ 
തിരകളില്ലാത്ത 
തടാകത്തിന്റെ തീരത്തെ 
എത്രയെത്ര ചാരുകസേരകളിൽ 
എത്രയെത്ര ചിന്തകളുടെ 
ഏകാന്തവാസം !
വിരസമീ നിമിഷങ്ങളിൽ 
ചാറാൻ മടിക്കുന്ന 
കാർമേഘങ്ങളെ ചുമലിലേറ്റി 
ദൂരേയ്ക്ക് പറക്കുന്ന ഇളംകാറ്റും !
ആരെയോ തേടി 
കാതങ്ങൾ കടന്നെത്തുന്ന 
ചെറുപൂക്കളുടെ മാദകഗന്ധത്തിൽ 
നീറുന്ന ഹൃദയങ്ങളും !

5 comments:

  1. ഈ മരുഭൂവില്‍ , എവിടെ നിന്നൊ
    വിരുന്ന് വരുന്ന കുളിര്‍കാറ്റുണ്ട് ,
    മൂടിയ അന്തരീക്ഷം മഴയെ ഗര്‍ഭം ധരിക്കുന്നുണ്ട് ..
    പെയ്യുമായിരിക്കും , വെവുകളുടെ മേലേ ...
    വിരസമായ നിമിഷങ്ങള്‍ക്ക് മേലേ ..

    ReplyDelete
  2. പെയ്യുമായിരിക്കും

    ReplyDelete
  3. വേറെയും കാഴ്ച്ചകള്‍...??

    ReplyDelete
  4. നീറുന്ന ഹൃദയങ്ങളും......

    ReplyDelete
  5. നിശാഗന്ധിയുടെ കവിതകൾ വായിക്കുവാനായി മാത്രം ഇനി ഒരു ജന്മം കൂടി ഞാൻ ഈശ്വരനോട് കടം വങ്ങേണ്ടി വരുമോ ഇപ്പൊ കവിത വായിച്ചു ഇപ്പൊ തന്നെ പല ജന്മം കടം കൊണ്ട് ഒരു വഴിക്കായി
    എന്തായാലും കവിത എഴുതാൻ ഈ ജന്മവും ഒരു പാട് നീട്ടി കിട്ടട്ടെ എഴുതി തീരാൻ കഴിഞ്ഞില്ലെങ്കിൽ ഇനിയും എഴുതാൻ ഉണ്ടെങ്കിൽ (ഈ നോവോന്നും ഇല്ലാത്ത പിന്നെ കവിതയും ഇല്ലല്ലോ) വേണ്ട നോവോ കവിതയോ ഏതാ ഇഷ്ടം അത് ആയിക്കൊള്ളൂ കുറെ ജന്മം കിട്ടട്ടട്ടെ കവിത ശ്വസിക്കുന്ന ഈ നിശാഗന്ധിക്ക് ഒപ്പോം പകലും വെളിച്ചവും

    ReplyDelete