നിന്റെ പുഞ്ചിരിയിൽ
നിന്റെ മൌനത്തിൽ
പറയാതെ പറഞ്ഞ
ഒരായിരം കവിതകൾ ...!
നിന്റെ കണ്ണുകളിൽ
അവയുടെ തീക്ഷ്ണതയിൽ
വിരിയാതെ വിരിഞ്ഞ
എത്ര കോടി നക്ഷത്രങ്ങൾ ...!
നീ ...
എന്റെ പ്രകൃതിയാണ്..!
എത്ര നടന്നിട്ടും തളരാത്ത
എന്റെ ഏകാന്തതീരം
എന്റെ ധ്യാനം !
എത്ര കണ്ടിട്ടും
കൊതിതീരാത്ത
എന്റെ മഴവില്ല് !
ഒരുനാളും കൊഴിയാത്ത
എന്റെ ചെമ്പകപ്പൂവ് .!
ഒഴുകുക
എന്നിലൂടെ ഒഴുകിക്കൊണ്ടേയിരിക്കുക
വറ്റാതെ
വരളാതെ
ഇനിയെന്നും .... !!
നിന്റെ മൌനത്തിൽ
പറയാതെ പറഞ്ഞ
ഒരായിരം കവിതകൾ ...!
നിന്റെ കണ്ണുകളിൽ
അവയുടെ തീക്ഷ്ണതയിൽ
വിരിയാതെ വിരിഞ്ഞ
എത്ര കോടി നക്ഷത്രങ്ങൾ ...!
നീ ...
എന്റെ പ്രകൃതിയാണ്..!
എത്ര നടന്നിട്ടും തളരാത്ത
എന്റെ ഏകാന്തതീരം
എന്റെ ധ്യാനം !
എത്ര കണ്ടിട്ടും
കൊതിതീരാത്ത
എന്റെ മഴവില്ല് !
ഒരുനാളും കൊഴിയാത്ത
എന്റെ ചെമ്പകപ്പൂവ് .!
ഒഴുകുക
എന്നിലൂടെ ഒഴുകിക്കൊണ്ടേയിരിക്കുക
വറ്റാതെ
വരളാതെ
ഇനിയെന്നും .... !!
ഒഴുകിക്കൊണ്ടേയിരിക്കുക
ReplyDeleteഅനന്തതീരങ്ങൾ...
ReplyDeleteനല്ല കവിത
ശുഭാശംസകൾ....
നീ എന്റെ പ്രകൃതിയാണ്
ReplyDelete