തുലാവര്‍ഷ ശോഭയിലീ തൃത്താല
നനയുമ്പോളതാ
തീരത്തിന്‍ മര്‍മ്മരങ്ങളില്‍
പൊന്‍ തുടി താള മേളങ്ങളുണരുകയായ്
നിലാവിലൊരു തായമ്പക
തനിയെ പാടുകയായ് ...
പോയകാലത്തിന്‍ സ്മൃതികളില്‍
വര്‍ണ്ണങ്ങള്‍ നിറച്ചു നീ
എത്രയെത്ര കവിതകളില്‍
നിലയില്ലാതൊഴുകുന്നു നിളേ
ഈ സ്വപ്നഭൂമിതന്‍ നീരായ്
ഏതേതു കഥകള്‍ത്തന്‍ നേരായ്..
പ്രണയവസന്തങ്ങള്‍ ഓളങ്ങളില്‍
കുളിരായ് വിരിയുന്ന നേരത്ത്
ഒരു ബാല്യത്തിന്‍ സ്മരണയില്‍
തിരികയെത്താന്‍ കൊതിക്കുന്ന
ഹൃദയങ്ങളെത്രയാവാം ..
നനയുമ്പോളതാ
തീരത്തിന്‍ മര്‍മ്മരങ്ങളില്‍
പൊന്‍ തുടി താള മേളങ്ങളുണരുകയായ്
നിലാവിലൊരു തായമ്പക
തനിയെ പാടുകയായ് ...
പോയകാലത്തിന്‍ സ്മൃതികളില്‍
വര്‍ണ്ണങ്ങള്‍ നിറച്ചു നീ
എത്രയെത്ര കവിതകളില്‍
നിലയില്ലാതൊഴുകുന്നു നിളേ
ഈ സ്വപ്നഭൂമിതന്‍ നീരായ്
ഏതേതു കഥകള്‍ത്തന്‍ നേരായ്..
പ്രണയവസന്തങ്ങള്‍ ഓളങ്ങളില്‍
കുളിരായ് വിരിയുന്ന നേരത്ത്
ഒരു ബാല്യത്തിന്‍ സ്മരണയില്‍
തിരികയെത്താന്‍ കൊതിക്കുന്ന
ഹൃദയങ്ങളെത്രയാവാം ..
ഇത് കലക്കി !! ഒത്തിരി ഇഷ്ട്ടമായി ...കമന്റിടാൻ മടിയായിട്ടാ എപ്പോഴും ഇടാത്തെ പക്ഷെ വായിക്കുന്നുണ്ട് ...
ReplyDeleteനദി..നദി.. നിളാ നദി
ReplyDeleteസരാഗ സാഗരോന്മുഖീ..
നല്ല കവിത
പുതുവത്സരാശം സകൾ....