നീ തന്ന പളുങ്ക്പേന
തറയില്‍ വീഴുമ്പോഴെല്ലാം
എന്നെയോര്‍ത്ത് എവിടെനിന്നോ
നീയൊന്നു വിതുമ്പിയോ
എന്നെഴുതാന്‍ ,
ഒരു വാക്ക്
എന്‍റെ താളിന്‍റെ തുമ്പില്‍ വന്നിരിക്കും
എങ്കിലും നിന്നെ ഓര്‍ക്കുമ്പോള്‍
എഴുതുന്നതൊന്നും കവിതയാവില്ല
നടുക്കടലിലെ കൊടുങ്കാറ്റില്‍
ഒറ്റപ്പെട്ടു പോയൊരു
കൊച്ചുതോണിയുടെ വിഭ്രാന്തിയോ ,
വെറും കണ്ണീര്‍പ്പാടുകളോ.. ??
അര്‍ത്ഥമില്ലാത്ത വാചകങ്ങള്‍
കറുത്ത മഷി പുതച്ച് ഉള്ളില്‍നിന്നും
പുറത്തുവരാതെ ഉറങ്ങി ..
നിന്നിലേയ്ക്ക് നടന്നതൊന്നും
യാത്രയായിരുന്നില്ല..
വഴികള്‍ എന്നെയും ചുമന്ന്
നീയില്ലാത്തിടത്തേയ്ക്ക്
വെറുതെ നീണ്ടുകിടന്നതുകൊണ്ട്
എന്‍റെ അലച്ചില്‍ അവസാനിച്ചുമില്ല ..
നിനക്കറിയാമോ
നിന്നെക്കുറിച്ച് ഞാന്‍
ഒന്നും എഴുതിയിട്ടില്ല..
നിന്നെക്കുറിച്ച് ഞാന്‍ ഒന്നും
എഴുതിയിട്ടേയില്ല..
ഒറ്റപ്പെട്ടു പോയൊരു
കൊച്ചുതോണിയുടെ വിഭ്രാന്തിയോ ,
വെറും കണ്ണീര്‍പ്പാടുകളോ.. ??
അര്‍ത്ഥമില്ലാത്ത വാചകങ്ങള്‍
കറുത്ത മഷി പുതച്ച് ഉള്ളില്‍നിന്നും
പുറത്തുവരാതെ ഉറങ്ങി ..
നിന്നിലേയ്ക്ക് നടന്നതൊന്നും
യാത്രയായിരുന്നില്ല..
വഴികള്‍ എന്നെയും ചുമന്ന്
നീയില്ലാത്തിടത്തേയ്ക്ക്
വെറുതെ നീണ്ടുകിടന്നതുകൊണ്ട്
എന്‍റെ അലച്ചില്‍ അവസാനിച്ചുമില്ല ..
നിനക്കറിയാമോ
നിന്നെക്കുറിച്ച് ഞാന്‍
ഒന്നും എഴുതിയിട്ടില്ല..
നിന്നെക്കുറിച്ച് ഞാന്‍ ഒന്നും
എഴുതിയിട്ടേയില്ല..
നല്ല കവിത
ReplyDeleteപുതുവത്സരാശംസകൾ....
അവസാനത്തെ വരികള്‍ ആകര്‍ഷിച്ചു .... അടുത്ത കവിതയ്ക്കായ് കാത്തിരിക്കുന്നു
ReplyDeleteവഴികള്‍ എന്നെയും ചുമന്ന്
ReplyDeleteനീയില്ലാത്തിടത്തേയ്ക്ക്
വെറുതെ നീണ്ടുകിടന്നതുകൊണ്ട്
എന്‍റെ അലച്ചില്‍ അവസാനിച്ചുമില്ല ..
ഈ വരികൾ എൻറെ ഹൃദയത്തിൽ ഒരു സൂചികുത്തോളം വേദനിപ്പിച്ചപോലെ..
ഉള്‍പ്പിടപ്പുകള്‍ അക്ഷര വസനമണിഞ്ഞെത്തു-
ReplyDeleteമെന്നെന്നും, ധന്യമീ കവനജീവിതം..
നവവത്സരാശംസകള്‍...
അറിഞ്ഞു തുടങ്ങുന്നു. ഇനിയുള്ള യാത്ര അവനിലേക്കെത്താതിരിക്കില്ല
ReplyDeleteനിന്നെക്കുറിച്ച് ഞാന്‍ ഒന്നും
ReplyDeleteഎഴുതിയിട്ടേയില്ല..