Sunday, July 8, 2012
വസന്തത്തെ വിഴുങ്ങിയ ശിശിരം
ഞാനും അറിഞ്ഞിരുന്നു
എപ്പോഴൊക്കെയോ
ചിരിമൊട്ടുകള്‍ തുന്നിചേര്‍ത്ത
വസന്തത്തിന്റെ
ഒരു കോണില്‍നിന്നും ശിശിരം
ഇലകള്‍ കൊഴിച്ചു തുടങ്ങിയത്..
വാനം കണ്ണീര്‍ തൂവി തുടങ്ങിയത് !
Saturday, July 7, 2012
Friday, July 6, 2012
കാലം
എനിക്കും നിനക്കും മുന്‍പേ
പായുന്ന കാലത്തിനറിയില്ലല്ലോ,
ഹൃദയത്തിന്റെ വിങ്ങലും
പ്രണയത്തിന്റെ ആഴവും !
Wednesday, July 4, 2012
Tuesday, July 3, 2012
നന്ദിത പറയുന്നു
ചിലപ്പോഴെങ്കിലും മരണത്തിന്റെ നിഗൂഡതകള്‍ക്ക് ,
ആരെയും കാത്തു നില്‍ക്കാതുള്ള
ജീവിതത്തിന്റെ വേഗതയെക്കാളും
മാസ്മരമായൊരു സൌന്ദര്യമുണ്ടല്ലേ ?
ഇല്ലായിരുന്നെങ്കില്‍ ഇന്ന് നീ
എന്റെ വാക്കുകളില്‍ നിന്നെ തന്നെ കണ്ടെത്തുമായിരുന്നോ ??
എന്നെ തേടി ഇവിടെ എത്തുമായിരുന്നോ ??
Subscribe to:
Posts (Atom)



