കണ്ണുകളില്‍ നിറങ്ങള്‍ കൂട് കൂട്ടിയില്ല
പാടാന്‍ തുടങ്ങിയില്ല ,
പറയാന്‍ തുടങ്ങിയില്ല ,
നോട്ടത്തില്‍ കൂരമ്പില്ല ,
നോട്ടത്തില്‍ കൂരമ്പില്ല ,
അമ്മതന്‍ മാറിലെ ചൂടാണ് ലോകം !
പിച്ചവെക്കാന്‍ പഠിക്കും മുന്‍പേ ,
എന്താണ് വെറിപൂണ്ട മനുഷ്യാ
കുഞ്ഞു പൂമ്പാറ്റതന്‍ ചിറകരിഞ്ഞത് ?
ഇത്ര വല്യ ലോകമല്ലേ ,
നിന്‍റെ കനല്‍ കണ്ണുകളില്‍
എരിയാന്‍ കാത്ത് തെരുവുകളെത്ര ?
എന്നിട്ടും നീ നിന്‍റെ
പുഴുവരിച്ച് നാറിയ ചിന്തയുടെ ഫലമാ
പൈതലിന്നിളം മേനിയില്‍ തീര്‍ത്തുവോ ?
വാവിട്ടു കരഞ്ഞില്ലയോ
ഭാഷ പോലുമറിയാത്തവള്‍ ??
ഒന്ന് നുള്ളിയാല്‍ പോലും
കുഞ്ഞിന്‍ കണ്ണീര്‍ കണ്ടാലലിയാത്ത മനസ്സുണ്ടോ ??
എന്തിനീ ക്രൂരമാം ചെയ്യ്തിയെ
മൃഗീയമെന്നോത്തുന്നു ,
ഇന്നിന്‍റെ മാനവനെക്കാളുമെത്രയോ
ഭേതം മൃഗങ്ങള്‍ ?
ലോകമറിയാതെ എത്രയെത്ര
ദീനരോദനങ്ങള്‍ ഇരുളിലിന്നും
മുഖം പൊത്തിയിരിപ്പുണ്ടാവാം !
നാവുയര്‍ത്തും പരിതപിക്കും നാം
രണ്ടു ദിനങ്ങള്‍ ,പിന്നെ
വീണ്ടും മറക്കുമെല്ലാം
അടുത്ത വാര്‍ത്ത
നെഞ്ചു പൊള്ളിക്കും വരെ !
ഇനിയൊരു നാളില്‍
ഇത് നീയാവാം
നിന്‍ പൊന്‍കുഞ്ഞാവാം
പെണ്ണായ് പിറന്ന ആരുമാവാം !!...
വാര്‍ത്തകള്‍ക്കന്നും പതിവ് പോലെ
പഞ്ഞമെന്ത് ?
ലോകമറിയാതെ എത്രയെത്ര
ദീനരോദനങ്ങള്‍ ഇരുളിലിന്നും
മുഖം പൊത്തിയിരിപ്പുണ്ടാവാം !
നാവുയര്‍ത്തും പരിതപിക്കും നാം
രണ്ടു ദിനങ്ങള്‍ ,പിന്നെ
വീണ്ടും മറക്കുമെല്ലാം
അടുത്ത വാര്‍ത്ത
നെഞ്ചു പൊള്ളിക്കും വരെ !
ഇനിയൊരു നാളില്‍
ഇത് നീയാവാം
നിന്‍ പൊന്‍കുഞ്ഞാവാം
പെണ്ണായ് പിറന്ന ആരുമാവാം !!...
വാര്‍ത്തകള്‍ക്കന്നും പതിവ് പോലെ
പഞ്ഞമെന്ത് ?
കുറെ നാളായി ഇത് വഴി വന്നിട്ട്.
ReplyDeleteവന്നത് വെറുതെയായില്ല, ഇങ്ങിനെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍, മൂന്ന് വയസുള്ള ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ ആയ എന്‍റെ ഉള്ളില്‍ തീയാണ്. മനുഷ്യനു എങ്ങിനെ ഇത്രയം ക്രൂരന്‍ ആവാന്‍ കഴിയുന്നു.
എന്റെ മനം സു ശൂന്യം
ReplyDeleteമൂന്ന് വയസ്സ് , പതിനാല് ലിംഗങ്ങളേ
ReplyDeleteഎന്തു കണക്കിന്റെ അടിസ്ഥാനത്തിലാണ് തൃപ്തിപെടുത്തിയത് ...??
മൂന്ന് വരഷം പ്രായമുള്ള ഏത് അവയവത്തിന്റെ മുഴുപ്പാണ് ,
ഇരുട്ടില്‍ കാമത്തേ ഉത്തേജിപ്പിച്ചത് ??
സ്നേഹത്തിന്റെ , കാഴ്ചയുടെ മൂര്‍ദ്ധന്യത്തില്‍ എന്നില്‍ വന്നു ചേരുന്ന
കാമത്തേ ഞാനിനി ഏതു കൂട്ടിലാണ് ഒളിപ്പിക്കേണ്ടത് ?
ഇന്നിന്റെ രാവില്‍ തീര്‍ന്നു പൊകുന്ന
വെറും അന്തി തിരി മാത്രമാകും " ഈ കുഞ്ഞും "
ഭാഷയുടെ ഈറ്റില്ലമേ .. തുഞ്ചഛന്‍ പറമ്പേ .. ലജ്ജിക്കുക
പേടിക്കേണ്ട.അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്.ചാനൽ പ്രഭൃതികൾ കോട്ടും,ടൈയും മുറുക്കിക്കഴിഞ്ഞു.
ReplyDeleteപോലീസേമാന്മാർ സംഭവസ്ത്ഥലം സന്ദർശിച്ചു കഴിഞ്ഞു. ഇപ്പൊ ശരിയാക്കിത്തരും. ആ ചെറിയേ സ്പാനറങ്ങെടുത്തു കൊടോ...
ശുഭാശംസകൾ....
കുഞ്ഞേ,എന്നില്ലേ അമ്മക്ക് ഒന്നുറക്കെ കരയാന്‍ പോലും ആവുന്നില്ലല്ലോ....
ReplyDeleteകേഴുക നാടേ..
ReplyDeleteലോകമറിയാതെ എത്രയെത്ര ദീനരോദനങ്ങള്‍ ഇരുളിലിന്നും മുഖം പൊത്തിയിരിപ്പുണ്ടാവാം !
ReplyDeleteഎന്തേ പറയേണ്ടൂ .....
ReplyDeleteമനുഷ്യനായ് പിറന്നതിനിന്നാരെ പഴി പറയേണ്ടൂ...
ReplyDeleteമനസ്സ് നഷ്ടപ്പെട്ടവരോട് എന്ത് പറയേണ്ടൂ..