പിഞ്ചുനാവിലെ അമ്മിഞ്ഞരുചി മാറിയില്ല
കണ്ണുകളില്‍ നിറങ്ങള്‍ കൂട് കൂട്ടിയില്ല
പാടാന്‍ തുടങ്ങിയില്ല ,
പറയാന്‍ തുടങ്ങിയില്ല ,
നോട്ടത്തില്‍ കൂരമ്പില്ല ,
അമ്മതന്‍ മാറിലെ ചൂടാണ് ലോകം !
പിച്ചവെക്കാന്‍ പഠിക്കും മുന്‍പേ ,
എന്താണ് വെറിപൂണ്ട മനുഷ്യാ
കുഞ്ഞു പൂമ്പാറ്റതന്‍ ചിറകരിഞ്ഞത് ?
ഇത്ര വല്യ ലോകമല്ലേ ,
നിന്‍റെ കനല്‍ കണ്ണുകളില്‍
എരിയാന്‍ കാത്ത് തെരുവുകളെത്ര ?
എന്നിട്ടും നീ നിന്‍റെ
പുഴുവരിച്ച് നാറിയ ചിന്തയുടെ ഫലമാ
പൈതലിന്നിളം മേനിയില്‍ തീര്‍ത്തുവോ ?
വാവിട്ടു കരഞ്ഞില്ലയോ
ഭാഷ പോലുമറിയാത്തവള്‍ ??
ഒന്ന് നുള്ളിയാല്‍ പോലും
കുഞ്ഞിന്‍ കണ്ണീര്‍ കണ്ടാലലിയാത്ത മനസ്സുണ്ടോ ??
എന്തിനീ ക്രൂരമാം ചെയ്യ്തിയെ
മൃഗീയമെന്നോത്തുന്നു ,
ഇന്നിന്‍റെ മാനവനെക്കാളുമെത്രയോ
ഭേതം മൃഗങ്ങള്‍ ?
ലോകമറിയാതെ എത്രയെത്ര
ദീനരോദനങ്ങള്‍ ഇരുളിലിന്നും
മുഖം പൊത്തിയിരിപ്പുണ്ടാവാം !
നാവുയര്‍ത്തും പരിതപിക്കും നാം
രണ്ടു ദിനങ്ങള്‍ ,പിന്നെ
വീണ്ടും മറക്കുമെല്ലാം
അടുത്ത വാര്‍ത്ത
നെഞ്ചു പൊള്ളിക്കും വരെ !
ഇനിയൊരു നാളില്‍
ഇത് നീയാവാം
നിന്‍ പൊന്‍കുഞ്ഞാവാം
പെണ്ണായ് പിറന്ന ആരുമാവാം !!...
വാര്‍ത്തകള്‍ക്കന്നും പതിവ് പോലെ
പഞ്ഞമെന്ത് ?