Friday, July 13, 2012

മുറിവുകള്‍

ഏതൊരു മനോഹാര്യതയും 
ജനിക്കുന്നത് മുറിവില്‍ നിന്നാണ്,
നൊമ്പരത്തില്‍ നിന്നാണ് ..
അഴുകിയ വിത്തിന്‍റെ  മാറില്‍ 
പുതുനാമ്പു തളിര്‍മ്പോഴും,
വിരൂപയായ കറുത്ത പരുത്തിക്കുരുവിന്റെ 
മുറിവില്‍  നിന്നും,
വെണ്മയുള്ള പുതു വസ്ത്രം മെനയുമ്പോഴും ,
അമ്മയുടെ പുളയുന്ന മുറിവിലെ 
കുഞ്ഞുടല്‍ പുഞ്ചിരിക്കുമ്പോഴും ,
കരിങ്കല്ലില്‍ ശില്‍പം ജനിക്കുമ്പോഴും,
വേദനിച്ചു വേദനിച്ചു ചിപ്പിയില്‍ 
മുത്ത്‌ മെടയപ്പെടുമ്പോഴും ,
തകര്‍ത്തെറിഞ്ഞ ജീവനില്‍ 
കവിത വെളിച്ചം കാണുമ്പോഴും..
ചലനമറ്റൊരു ആത്മാവിനെ 
പുതുഗാനം പോലെ ... 
ഏതൊക്കെയോ നൊമ്പരങ്ങള്‍ 
ചിരിക്കുവാന്‍ തുടങ്ങും !

2 comments:

  1. "തകര്‍ത്തെറിഞ്ഞ ജീവനില്‍
    കവിത വെളിച്ചം കാണുമ്പോഴും.."

    നല്ല ചിന്തകള്‍...
    ഏതൊരു മനോഹര സൃഷ്ടിയും രൂപപ്പെടുന്നത് ഒരു മുറിവില്‍ നിന്നാകും; നിന്റെ കവിത പോലെ..
    തകര്‍ത്തെറിഞ്ഞ ആത്മാവില്‍ നിന്നുയരുന്ന അക്ഷരങ്ങള്‍ ദൈവത്തിന്റെ സ്വന്തമത്രേ.... !!

    ReplyDelete
  2. നന്നായിരിക്കുന്നു...ആശംസകള്‍... :)

    ReplyDelete