Sunday, July 15, 2012

പ്രണയം പൊതിഞ്ഞപ്പോള്‍


പ്രണയം മനസ്സിനെ ആഞ്ഞു പ്രഹരിച്ച നേരങ്ങള്‍,
അന്നെനിക്കത്തു മധുരമായിരുന്നു
നുണയും തോറും വീണ്ടും
വീണ്ടും മോന്താന്‍ കൊതിച്ചു !
മോന്തും തോറും
മുഴുവനായി പോതിയപ്പെടാന്‍ കൊതിച്ചു !
എപ്പോഴാണെന്‍റെ ശ്വാസം നിലച്ചു തുടങ്ങിയത് ?
നീന്തും തോറും തീരം ദൂരെ മാറുന്നു
ഇപ്പോള്‍ എനിക്കൊന്നു കരയേറിയാല്‍ മതി ...



2 comments:

  1. "നീന്തും തോറും തീരം ദൂരെ മാറുന്നു...."

    തീരം തേടും കുഞ്ഞിക്കാറ്റേ, കവിതകളുടെ ഈ വര്‍ണ്ണ പ്രപഞ്ചം നിലച്ച് പോകാതിരിക്കുമെന്കില്‍ മാത്രം നീ കരകയറിയാല്‍ മതി കേട്ടോ...

    ReplyDelete
  2. ഇനി രക്ഷയില്ല നീ എന്റെ വലയിലായികഴിഞ്ഞു

    ReplyDelete