
വെയില്‍നാളങ്ങളുടെ ഇഴകള്‍ക്കിടയില്‍ ഞാന്‍ ,
പണ്ടെങ്ങോ മറന്നുകളഞ്ഞ ഓര്‍മ്മചിത്രങ്ങള്‍ ...
അന്തരങ്കത്തില്‍ നിന്നും ഞാന്‍ പിഴുതെറിഞ്ഞ,
നീയെന്ന മുറിവിന്റെ കടുപ്പം.....
തനിയെ ഇരുന്നു ഞാന്‍ വിങ്ങിക്കരയുമ്പോള്‍ ,
നിഴല്‍പ്പാടുകല്‍ക്കൊപ്പം നിന്‍റെ നീളമേറിയ വിരലുകള്‍ ,
അഗ്നിച്ചിറകുകള്‍ പോലവേ എന്റെ ചുമലില്‍ വീഴ്ത്തുന്നു...
കണ്ണീര്‍ക്കടലില്‍ വീണ്ടും ഓര്‍മകളുടെ ഓളങ്ങള്‍ വരച്ചുകൊണ്ട് ,
വേടന്റെ അമ്പു പോലെ നീ എന്നെ പിന്തുടര്‍ന്ന് വേട്ടയാടുന്നു...
അകലാന്‍ ശ്രമിക്കുമ്പോഴും കൂടുതല്‍ അടുക്കുന്ന വിരഹമേ...
നിന്‍റെ നഖമുനയില്‍ എന്റെ ശ്വാസനാളങ്ങള്‍ കുരുങ്ങിക്കിടക്കുന്നു...
വിറയാര്‍ന്ന ഒരു വാക്കിനാല്‍ എന്റെ ജീവന്‍ തട്ടിയുടച്ചു നീ പോയിമറഞ്ഞ നാള്‍ മുതല്‍ ,
നിലക്കാത്ത ചുടുനിശ്വാസത്തില്‍ വേവുകയാണ് ഞാന്‍ ...
മരണത്തിനും ഓര്‍മ്മകള്‍ക്കുമിടയില്‍ ഇനിയും എത്രനാള്‍...?