Sunday, November 24, 2013

മത്സ്യമോക്ഷം

കടലിന്‍റെ അടിത്തട്ടില്‍ ഒരു പുഴ
സ്വന്തം പേര് മായ്ച്ചു കളയുന്നു..
അതിലെ ഓളങ്ങള്‍ തിരകളില്‍ പറക്കുന്നു..
മത്സ്യങ്ങള്‍ വേഗങ്ങളുടെ
അതിരില്ലാത്ത ലോകം കാണുന്നു
കരയില്ലാത്തൊരു മണല്‍ക്കാട്
പുഴയില്‍ നിന്നും മാഞ്ഞും മറഞ്ഞും പോകുന്നു...
മുക്കുവന്‍ മാത്രം
ചൂണ്ടയുടെ കുരുക്കില്‍ മരണത്തെ തൂക്കിയിട്ട്
വറ്റിപ്പോയ പുഴയുടെ കരയില്‍
ഇന്നലെ കണ്ടൊരു മത്സ്യത്തെ
സ്വപ്നത്തില്‍ തിരികെ വിളിക്കുന്നു...
വിശാലമായ വലകളില്‍
മരണക്കുമിളകള്‍ കുടിച്ചിറക്കി
ആകാശം കാണുന്ന മത്സ്യത്തിന്
മോക്ഷമെന്നും കറിച്ചട്ടിയില്‍ തന്നെ.. 

4 comments:

  1. മത്സ്യങ്ങൾക്കും ഒരു ജീവിതമുണ്ട്. അല്ലേ ?

    ReplyDelete
  2. വിശാലമായ വലകളില്‍
    മരണക്കുമിളകള്‍ കുടിച്ചിറക്കി
    ആകാശം കാണുന്ന മത്സ്യത്തിന്
    മോക്ഷമെന്നും കറിച്ചട്ടിയില്‍ തന്നെ.....True

    ReplyDelete
  3. തലയില്‍ നര...
    താടിയില്‍ നര...
    താഴെ നെഞ്ചത്തു നര
    തരിക്കും നെഞ്ചിനുള്ളിലും നര
    തകര്‍ന്ന മനസ്സിനു നര
    തലയ്ക്കു കീഴെ ചുളിയും നെറ്റിക്കും നര
    തേജസ്സൊഴിഞ്ഞ ദൃഷ്ടിക്കു നര
    തെറ്റിപ്പതിക്കും കിനാവിനു നര
    തീ്ക്കുണ്ഠമാകുന്ന മോഹഭംഗത്തിനു നര
    നരകളില്‍ തുടങ്ങുന്ന
    നരകളില്‍ തുടരുന്ന
    നരകളില്‍ ഒടുങ്ങുന്ന
    നരയത്രെ ജീവിതം

    ReplyDelete