ആ ജാലകത്തിലൂടെ മാത്രം
പ്രകാശം പുറത്തു വന്നു !
ആ ജാലകത്തിന് പുറത്തു
മാത്രം മഴ പെയ്യ്തു !
അവിടെ മാത്രം പൊരിവെയിലും
തിളങ്ങി !
പ്രകൃതിയും സുന്ദരിയായിരുന്നു
ആ ജാലകവാതില്‍ക്കല്‍ !
അവിടെ കൊലപാതകങ്ങളും
ബലാല്‍സംഘങ്ങളും
പീഡനങ്ങളുമുണ്ടായി !
കലഹങ്ങളും യുദ്ധങ്ങളും നടന്നു
ചോരക്കളമാവുകയും ചെയ്യ്തു !
അനാഥരും വേശ്യകളും
കണ്ണീരൊഴുക്കി !
ആ ജാലകത്തിന് മുന്‍പില്‍ മാത്രം !
പ്രണയം പൂത്തു നിന്നു,നഷ്ടങ്ങള്‍ മുള്‍ച്ചെടികളായി
ചില മനുഷ്യദൈവങ്ങള്‍ സ്നേഹം ചൊരിഞ്ഞു
മറ്റു ചിലര്‍ തമ്മില്‍ കലഹിച്ചു
മനുഷ്യരെല്ലാവരും കണ്ടും പിന്നെ മായ്ച്ചും കളയുന്ന
നിത്യ സത്യങ്ങളായിരുന്നു
ആ ജാലകവാതിലിലും തെളിഞ്ഞത്...
എങ്കിലും ആ കണ്ണുകളവയൊരു താളില്‍ പകര്‍ത്തി ,
ഇനിയൊരു തലമുറയ്ക്ക് വായിച്ചെടുക്കാന്‍ !!
(:
ReplyDeletelike it
ReplyDeleteസത്യം..
ReplyDeleteഎന്ന് വെച്ചാല്‍ കവി കാണുന്നത് ബലാല്സംആഗങ്ങളും, യുദ്ധങ്ങളും, പീഡനങ്ങളും, കലഹങ്ങളും മാത്രം...
അല്ലെങ്കിലും നന്മയെ പറ്റി പറഞ്ഞാലും എഴുതിയാലും കവിയെ ആര് ശ്രദ്ധിക്കാന്‍ ല്ലേ?
സ്നേഹവും സാഹോദര്യവും നന്മയും മൂല്യങ്ങളും അന്യമായ ഒരു കാലത്തിന്റെ കയ്യൊപ്പ് ഒരു കവിയുടെ കണ്‍കളില്‍ പകര്‍ത്തിയിരിക്കുന്നു...
ReplyDeleteചെറുതിന്‍റവ്ടൊക്കെ ജാലകത്തിലൂടെ പ്രകാശം അകത്തേക്കാ വരാ. (ഇനീപ്പൊ രാത്രിയാണാ?)
ReplyDeleteപറയാനുദ്ദേശിച്ചത് വ്യക്തമായോ എന്നൊരു ഡൌട്ടുണ്ടേ. എങ്കിലുമോക്കെ.
പിന്നേയ്, ഡാഷ്‍ബോര്‍ഡേല്‍ കേറിയാല്‍ ഈ കൊഴിഞ്ഞ നിശാഗന്ധീടെ ഇതളുകളാ മൊത്തോം! ഇതെന്തുവാ കവിതേടെ ഉരുള്‍പൊട്ടലൊ? ങെ ങെ
അപ്പൊ ആശംസോള്.
ആവേശം കെട്ടടങാതിരിക്കട്ടെ
കാഴ്ച്ചയുടെ പങ്കപ്പാടുകള്‍
ReplyDeleteകവിയുടെ കാഴ്ച പാടുകളില്‍ അല്പം കവിതാ വാക്യം കൂടി ആകാമായിരുന്നു
ReplyDeleteകൊടും പാപികളെ ദൈവം
ReplyDeleteകവിയായി ജനിപ്പിക്കുമത്രേ
ദൈവം കാണാത്ത കാഴ്ചകള്‍ കാണാന്‍
ആരുമറിയാത്ത വേദനകള്‍
ദൈവത്തിന്റെ കണക്കില്‍ പെടാറില്ലല്ലോ ..!!
ബലാല്‍സംഗം ശരി.
ReplyDelete