Tuesday, October 2, 2012

ഗാന്ധിജി ചിരിക്കുന്നു

തിളക്കം മങ്ങിയ പിച്ചച്ചട്ടിയിലും ,
മാടക്കടയില്‍
ഈച്ചയിരുന്ന തേന്‍മിഠായി
നോക്കി വായില്‍
വെള്ളമൂറിയ കുട്ടിയുടെ കീറപോക്കറ്റിലും,
ചാരായക്കടയ്ക്ക് മുന്‍പിലെ
നീളന്‍ ക്യൂവില്‍
അനുസരണയോടെ നിരന്ന മാന്യന്മാരുടെ
കണ്ണീരുമണക്കുന്ന കീശയിലും ,
അഴിമതിക്കണ്ണുകള്‍
കൈ നീട്ടി വാങ്ങിയ കൈക്കൂലിയിലും,
ആത്മഹത്യ ചെയ്യ്ത
കര്‍ഷകന്‍റെ നെഞ്ചിലെ
അണയാത്ത തീയിലും
ഗാന്ധിജി ചിരിക്കുന്നു
ഭാവം തെല്ലുമേ മാറാതെ !!

8 comments:

  1. ചാരായക്കടയ്ക്ക് മുന്‍പിലെ
    നീളന്‍ ക്യൂവില്‍
    അനുസരണയോടെ നിരന്ന മാന്യന്മാരുടെ
    കണ്ണീരുമണക്കുന്ന കീശയിലും ,


    വേദനയുടെ നേർചിത്രം..

    ആത്മഹത്യ ചെയ്ത എന്നല്ലേ വേണ്ടത്..

    ReplyDelete
  2. ഗാന്ധിജി ചിരിക്കുന്നുണ്ടെങ്കിലും ഉള്ളില്‍ കരയുകയാവാം......

    ആ അഴിമതിക്കറ പുരണ്ട നോട്ടുകളില്‍
    ചിരിച്ചിരിക്കേണ്ടി വന്നതിനെ ഓര്‍ത്തു...:(


    ReplyDelete
  3. ഗാന്ധി ജയന്തിയാണല്ലോ ഇന്ന്

    അഹിംസക്കും സ്വാതന്ത്യത്തിനും വേണ്ടി നില കൊണ്ട ആ മഹാന് എന്റെ പ്രണാമം. കവിത മനോഹരം ജിലൂസ്

    ഗാന്ധിയുടെ തല കണ്ടാലേ ഇന്ന് പലതും ചലിക്കൂ

    ReplyDelete
  4. പാവം ഗാന്ധിജി.
    ഇന്നത്തെ ഇന്ത്യയുടെ അവസ്ഥകണ്ടിട്ട് പൊട്ടിക്കരയുന്നുണ്ടാകും.

    ReplyDelete
  5. ഇപ്പോള്‍ ഗാന്ധിക്ക് തോന്നുണ്ടാവും വേണ്ടായിരുന്നു എന്ന് ഇതിലും നല്ലത് ആ പഴയ വെള്ളക്കാര്‍ ആയിരുന്നു കവിത കിടു ആശംസകള്‍ ,,ഇനിയും വരാം

    ReplyDelete
  6. ഹഹഹ നമ്മുടെ ഗ്രൂപ്പ് പുലികളോക്കെ ഇവിടെ വന്നല്ലേ.....!!! ഗാന്ധി ചിരിക്കട്ടെ പക്ഷെ ഈഹ്ചിരിക്കുന്ന ഗാന്ധിക്ക് വേണ്ടി എന്റെ ഒരു പാട് കണ്ണീര്‍ ഞാന്‍ കളഞ്ഞതാണ്....!! എനിയും കണ്ണീര്‍ പൊഴിക്കും പക്ഷെ ഗാന്ധി ചിരിച്ച് കൊണ്ടേയിരിക്കും...

    ReplyDelete
  7. ഗാന്ധിജിയെ ഓര്‍ക്കാന്‍...,.......
    ആശംസകള്‍

    ReplyDelete