Tuesday, March 9, 2010

നീ എനിക്ക് നല്‍കുന്ന ഉത്തരം മൌനം മാത്രമാണ്...


ഇന്ന് വാടിയ പുഷ്പംപോല്‍ നിലത്തറ്റു വീണാലും,
ജീവന്‍ ആസ്വദിക്കുന്നവരെക്കാള്‍ ഞാന്‍ ആനന്ദഭരിതയായിരിക്കും...
വീണ്ടുമീ തുച്ചജീവനും പേറി കാണികളില്ലാ വേദിയില്‍ മൂകയായി നില്‍ക്കണമെങ്കില്‍,
സര്‍വ്വേശ്വരാ ഞാന്‍ , ഇന്നോളം നീ പിഴുതെറിഞ്ഞ സൃഷ്ട്ടികളിലും ത്യാഗിയാണ്...
ജീവനും മരണത്തിനുമിടയില്‍ ഞാന്‍ വെറുമൊരു പാഴ്സൃഷ്ടിയാവുന്നു.....

ഞാന്‍ എന്തെന്നും...എനിക്ക് വേണ്ടതെന്തെന്നും നിനക്കറിയാം...
എങ്കിലും നീ മുഖം തിരച്ചുനില്‍ക്കുന്നു...
എന്റെ വേദന നീയാണ്....എന്റെ ജീവനും നീയാണ്...
കാണാമറയത്ത് നിന്നും നീയെന്റെ കണ്ണീര്‍ കാണുന്നു...
എങ്കിലും നീ എനിക്ക് നല്‍കുന്ന ഉത്തരം മൌനം മാത്രമാണ്...

നീറുന്ന ഈ മനസ്സില്‍ ഒരായിരം ചിന്തകള്‍ കുമിഞ്ഞു കൂടിയപ്പോഴും,
ജ്വലിക്കുന്ന കണ്ണുകളില്‍ വിരഹം മഴയായി പെയ്യ്‌തപ്പോഴും,
ഏകാന്തതയില്‍ ഞാന്‍ മരണത്തോട് മല്ലിട്ടപ്പോഴും ,
ഈ തടാകവും താണ്ടി നീ മറ്റേതോ തീരത്തെത്തിയിരുന്നു......
എനിക്ക് ഓടിയടുക്കാവുന്ന ദൂരങ്ങളും പിന്നിട്ട്..

5 comments:

  1. ജീവിതത്തിനും മരണത്തിനുമിടയില്‍ നമ്മള്‍ വെറുമൊരു പാഴ്സൃഷ്ടി മാത്രമോ.....? പ്രപഞ്ചനാഥനോട് ചോദിക്കേണ്ടുന്ന ചോദിക്കാന്‍ പറ്റുന്ന വരികള്‍ തന്നെ .

    ReplyDelete
  2. ഫയാനകം ! ഫയങ്കരം !
    എന്തായാലും കൊള്ളാം ..

    ReplyDelete