Thursday, March 4, 2010

എന്റെ സ്വപ്നത്തില്‍ ഇന്ന് നീയായിരുന്നു....


ഇന്നെന്റെ പുലര്‍ക്കാല നിദ്രയില്‍ നീയായിരുന്നു നിറഞ്ഞുനിന്നത്....
എന്റെ പ്രണയം...
കഴിഞ്ഞകാലങ്ങള്‍ മുഴുവന്‍ എന്റെ നിശ്വാസങ്ങള്‍ തിരഞ്ഞു നടന്നത്,
നിന്‍റെ ഈ വരവിനായായിരുന്നു..
ഇന്നലെ രാവില്‍ രാപ്പാടി പാടിയപ്പോഴും,
പൂവുകള്‍ വിടര്‍ന്നപ്പോഴും,
എന്റെ പ്രിയനേ ഞാന്‍ നിന്നോടൊത്തായിരുന്നു,
നിന്‍റെ ലാളനകളില്‍ എന്റെ കണ്ണുകള്‍ സ്വയം മറന്നിരുന്നു..
നിന്‍റെ മുഖത്തേയ്ക്ക് നോക്കുവാന്‍ പോലുമാവാതെ,
എന്നെ തന്നെ മറന്നു ഞാന്‍ നിന്‍റെ കരവലയത്തില്‍ മയങ്ങി...
നിന്‍റെ ചുടുചുംബനങ്ങളില്‍ എന്റെ ജീവന്‍ നൃത്തം ചവുട്ടി....
ഇനി വരും രാവുകളെ നീ വീണ്ടും പുളകിതയാക്കുക...
എന്റെ നിദ്രകള്‍ നിന്നെ കാത്തിരിക്കുന്നു...

5 comments:

  1. സ്വപ്നത്തില്‍ തന്നെ ഇത്രയും കണ്ടു...അപ്പോള്‍ നേരില്‍ കണ്ടാലോ..........:)

    ReplyDelete
  2. "എന്റെ നിദ്രകള്‍ നിന്നെ കാത്തിരിക്കുന്നു... "

    dayryamaayi urangikkolu... avan varum ..

    ReplyDelete