എന്റെ ഈ മൌനത്തില്‍ നിന്നോടുള്ള പ്രണയത്തിന്റെ അഗാധതകള്‍ ചേക്കേറിയിരിക്കുന്നു..
ഓരോ മഴത്തുള്ളിയിലും നിന്‍റെ ആര്‍ദ്രത തേടി ഞാന്‍ ,
കാറ്റായും കുളിരായും ഞാന്‍ പിറവിയെടുക്കാറുണ്ട്..
നിന്‍റെ ഇളംച്ചുണ്ടില്‍നിന്നുതിരുന്ന ഒരു ചെറുഗാനമാവാന്‍ ഞാന്‍ ,
ഏതു രാഗമായി പിറക്കണം?
എന്നൊക്കെയോ ഞാന്‍ പാടാന്‍ മറന്ന ഗാനത്തിന്റെ ഈരടികളില്‍ നീ പുന്ജിരിച്ചിരുന്നു...
മാതളമൊട്ടിന്റെ ഹൃത്തില്‍ ചിരിതൂവി നില്‍ക്കുന്ന, മഞ്ഞുതുള്ളിയില്‍,
ഞാന്‍ മെനഞ്ഞെടുത്ത ഭാവനകളും,
മനസ്സിന്റെ വൃന്ധാവനങ്ങളില്‍ വിരിയുന്ന കിനാക്കളും,
നിനക്ക് എന്റെ പ്രണയം എന്ന പേര് നല്‍കുന്നു...
നിന്‍റെ അരികില്‍ ചെര്‍ന്നിരിക്കാന്‍,
ഇനിയും എത്ര നാള്‍ എന്റെ കാത്തിരിപ്പുകള്‍ ഞാന്‍ പേറണം ?
മൌനം കൊള്ളാം
ReplyDelete(സഭ്യമായ ചിത്രങ്ങള്‍ ഇടാന്‍ ശ്രദ്ധിക്കുക )
പോരട്ടെ സഭ്യമായ രണ്ട് മസാല തോസൈ.
ReplyDeleteമനൊഹരമീ മവ്നം !
ReplyDeleteഎന്നൊക്കെയോ ഞാന്‍ പാടാന്‍ മറന്ന ഗാനത്തിന്റെ ഈരടികളില്‍ നീ പുന്ജിരിച്ചിരുന്നു... :) nyc....
ReplyDelete:)
ReplyDelete