Saturday, March 13, 2010

വേര്‍പാടിന്റെ മൂകത...


മൃതിക്ക് വഴിമാറിയ എന്റെ ആനന്ദത്തെ,
നേര്‍ത്തൊരു സ്പര്‍ശത്താല്‍ അഗ്നിയാക്കിയ പ്രണയമേ....
ശിലയായ് അനക്കമറ്റൊരെന്‍ ചിറകിനെ,
മൃദുവായ നിന്‍റെ ഒരു വാക്കിനാല്‍ നീലവിഹായസ്സില്‍ വിരിച്ച പ്രണയമേ...
വിഷാദം കവര്‍ന്നെടുത്ത ഹൃദയത്തിന്‍ ഇരുണ്ട വരള്‍ച്ചയില്‍...
പ്രകാശഗോപുരങ്ങള്‍ പണിതുയര്‍ത്തിയ എന്റെ പ്രണയമേ....
മുറിവേറ്റ എന്റെ ഗദ്ഗദങ്ങളെ വീണ്ടും വേര്‍പാടിന്റെ മൂകതയില്‍,
നീ തറച്ചുവല്ലോ...
രാത്രിമഴയില്‍ പീലിവിടര്‍ത്തിയാടിയ മയില്‍ പോലെ ഞാന്‍ നിന്നില്‍ പാടി..
ഇന്നിതാ ഉരുകുന്ന വേനലില്‍ വേവുന്ന വേഴാമ്പല്‍ പോലെ എന്റെ യാതനകള്‍ നീറുന്നു...
ഒരു മുറിവെങ്കിലും ഏല്‍പ്പിച്ചിരുന്നെങ്കില്‍ ഞാന്‍ നിന്നെ വെറുത്തേനേ....
ആത്മനില്‍ നിന്നും നിന്‍റെ സ്മരണകള്‍ നുള്ളിയെറിയാന്‍ വിഭലമായി ഞാന്‍ ശ്രമിക്കവേ.......
എത്രയോ ദൂരങ്ങള്‍....എത്രയോ സ്വപ്‌നങ്ങള്‍....
നീയോ ഞാനോ അറിയാതെ നെടുവീര്‍പ്പില്‍ കരിഞ്ഞു വീണിരിക്കുന്നു...

7 comments:

  1. pain... drawn so neatly... vry gud angel... :)

    ReplyDelete
  2. പതിവായി വായിക്കുനുണ്ട് കേട്ടോ. കമന്റ് ഇടുന്നില്ലന്നു മാത്രം

    ReplyDelete
  3. ഒരു മുറിവെങ്കിലും ഏല്‍പ്പിച്ചിരുന്നെങ്കില്‍ ഞാന്‍ നിന്നെ വെറുത്തേനേ....
    .very good...nicely written...
    as TOMS said..പതിവായി വായിക്കുനുണ്ട് കേട്ടോ. കമന്റ് ഇടുന്നില്ലന്നു മാത്രം....

    ReplyDelete
  4. ആത്മാവില്‍ നിന്നും നിന്റെ സ്മരണകള്‍ നുള്ളിയെറിയാന്‍ .....കവിതയില്‍ നെടുവീര്‍പ്പുകള്‍ നിറയുന്നു ... ഇത്തരം നെടുവീര്‍പ്പ്കളാണ് സര്‍ഗസ്ര്യഷ്ട്ടിക്ക് അടിത്തറ .

    ReplyDelete
  5. too passionate lines Gilu. keep writing

    ReplyDelete