Sunday, March 7, 2010

നിലാവേ..


നിലാവേ, എന്നെ എടുത്തുകൊള്‍ക,
നിന്‍റെ മങ്ങിയ പ്രകാശത്തിലെ ഒരിതളായി ഞാന്‍ മാറട്ടെ,
നിശകളില്‍ അവന്റെ സ്വപ്നങ്ങള്‍ക്ക് ഞാന്‍ ചിറകുകള്‍ നല്‍കട്ടെ,
മരണം മണക്കുന്ന പൂവുകളില്‍ ഞാന്‍ എന്റെ കണ്ണീര്‍ നിറക്കട്ടെ....
വിരഹത്തിന്റെ വേദന ഞാന്‍ പുലരികളില്‍ ചാര്‍ത്തട്ടെ...
മഞ്ഞുകണങ്ങളായി ഞാന്‍ രാവിന്‍ മാറില്‍ ഒഴുകിയിറങ്ങട്ടെ...
വിരഹം കവര്‍ന്നെടുത്ത നിദ്രകള്‍ക്ക് ഞാന്‍ കൂട്ടാവട്ടെ....
നിലാവേ, എന്നെ എടുത്തുകൊള്‍ക..

1 comment:

  1. അപ്പൊ പിന്നെ കാണാം ടീച്ചറേ.. സലാം :)
    (കൊള്ളാവുന്ന ഒരു പടം ഉള്ളതോണ്ടാ ഇടക്കിടക്ക് ഇവിടെ വരണത്, ഇനി വന്നിട്ടെന്താ കാര്യം..!!)

    ReplyDelete