Saturday, March 6, 2010

എന്റെ ഭക്തി...




പുല്‍മേടുകളിലെ ഇളംതെന്നലിനൊപ്പം ഞാന്‍ നിന്റെ സുഗന്ധം ആസ്വദിക്കുന്നു,
മെല്ലെ ചാറുന്ന മഴമുത്തുകളിലെ നിന്റെ കണ്ണീര്‍തുള്ളികള്‍ എന്റെ ആത്മാവില്‍ മുട്ടുന്നു,
കാട്ടിലിളകുന്ന ഇലകളുടെ മര്‍മ്മരങ്ങളില്‍ ഞാന്‍ നിന്റെ ഗാനം കേള്‍ക്കുന്നു,
ആടിയുലയുന്ന വന്മരങ്ങള്‍ക്കിടയില്‍ ഞാന്‍ നിന്റെ കാലൊച്ചകള്‍ കേള്‍ക്കുന്നു,
സമുദ്രത്തിന്റെ ഇരമ്പലുകള്‍ക്കിടയില്‍ ഞാന്‍ നിന്റെ പ്രകാശം ദര്‍ശിച്ചു,
എന്റെ നാഥാ...നീ ശൂന്യതയില്‍ പോലും ചലനങ്ങള്‍ സൃഷ്ട്ടിക്കുന്നുവല്ലോ...
നിന്റെ വാസം എനിക്ക് ചുറ്റുമാണെന്നും ...
ഞാന്‍ നീങ്ങുന്ന വായുവില്‍ പോലും നിന്റെ കാരുണ്യം ഉണ്ടെന്നും എനിക്കറിയാം...
ജീവനും ഇതിലെ ഓരോ കണങ്ങളും അങ്ങയെ അറിയുന്നു....
ങ്ങേക്കായി പാടുന്നു...

2 comments:

  1. ദൈവത്തെ അറിഞ്ഞവര്‍ സ്വന്തത്തെയും യഥാവിദി അറിയുന്നു .നല്ല വരികള്‍ !!!

    ReplyDelete
  2. excelent. deivabhakthi nanmayileykku vazhithelikkum.

    ReplyDelete