Monday, June 21, 2010

വെറുതെ എന്നറിയാം ... !


നീ എന്റെ സ്നേഹത്തിനു മുന്നില്‍ നിന്നും കുതറിമാറുന്നു ,
എനിക്കോ നിന്‍റെ മനസ്സാക്ഷിക്കോ അജ്ഞാതമായ കാരണങ്ങള്‍ ... !
നിന്നെ മറക്കാന്‍ ശ്രമിക്കുമ്പോള്‍ ,
എന്റെ ഹൃദയമാണ് ഉണങ്ങാത്ത മുറിവുകളുമായി നിലംപറ്റുന്നത് ...
എന്നിട്ടും നീ എന്നെ വെറുക്കുന്നു ...
വാര്‍ന്നുതീരുന്ന ജീവനെങ്കിലും ,
ശേഷിക്കുന്നത് നിന്‍റെ ഓര്‍മകള്‍ മാത്രമെങ്കിലും ,
ഓര്‍മകളില്‍ കിടന്നു പിടയുകയാണ് ഞാന്‍ ഇന്നും ... !
ചിലന്തിവലയില്‍ കുരുങ്ങിയ പ്രാണന്റെ ശ്രമം പോലെ ,
നിന്‍റെ ചിന്തകളില്‍ നിന്നും ഓടിയകലാന്‍ ഞാന്‍ ശ്രമിക്കുന്നു .. !
വെറുതെ എന്നറിയാം ... എങ്കിലും ... !

6 comments:

  1. വെറുതെ എന്നറിയാം ... എങ്കിലും എന്തിന്‌ ?

    ReplyDelete
  2. മനോഹരമായ വരികള്‍..
    മനസ്സിന്റെ വിഷാദം അക്ഷരങ്ങളില്‍ ജീവന്‍ നിറക്കുന്നു..
    അഭിനന്ദനങ്ങള്‍..
    ഒപ്പം പുതിയ ആകര്‍ഷകമായ ബ്ലോഗ് ഡിസൈനിങിനും..

    ReplyDelete
  3. വിഷാദത്തിന്‍റെ ആസ്വാദന സൗന്ദര്യം.

    ReplyDelete
  4. എന്താണ് ഇത്രമാത്രം വിഷാദാത്മകത്വം? പ്രണയ ഭംഗവും മോഹ ഭംഗവും പരാജയ ബോധവും ഒക്കെ പുതിയ ഭാഷകള്‍ കവികള്‍ക്ക് നല്‍കിയിട്ടുണ്ട്. വിഷാദത്തിന്റെ അലൌകികമായ അവസ്ഥ കാവ്യ ഭാഷയായി ജനിക്കുമ്പോള്‍ അത് ആസ്വാദ്യകരമാകുന്നു. നന്ദി.

    ReplyDelete