പൂക്കാന്‍ മറന്ന നിശാഗന്ധി ...
ആ പാതിരക്കാറ്റില്‍ ഞാന്‍ മയങ്ങിയില്ല...
വിടരാന്‍ തുടിക്കുമെന്‍ ലോലമാം ദളങ്ങളെ ,
വസന്തത്തിന്‍ ചെറുചാറ്റല്‍മഴയില്‍ പൊതിഞ്ഞ് ,
പൂത്തുലഞ്ഞ മാമരങ്ങള്‍ത്തന്‍ ചുവട്ടില്‍ നിലംപറ്റിക്കിടന്നു ...
പകലിന്‍ വിഭ്രാന്തമാം കരങ്ങളാല്‍ ,
പ്രഹരമേറ്റു ഞാന്‍ ,കൂമ്പി നിന്നതും ...
തെല്ലകലത്തെ കാവുകളില്‍ ,
കുയിലുകള്‍ പാടിയ സന്ധ്യാജപങ്ങളില്‍ ,
എന്‍ മനമുണര്‍ന്നതും ...
ഇടറിയ സ്വരങ്ങളാല്‍ മണ്ണിന്‍ മാറില്‍ ,
ജലകണങ്ങള്‍ ഇറ്റു വീണതും ...
വഴിതെറ്റിയലഞ്ഞൊരു മന്ദമാരുതനെ ,
മേഘക്കണികകള് വാരിപ്പുണര്‍ന്നതും ...
എല്ലാമെല്ലാം ധ്യാനിച്ച് നില്‍ക്കവേ ...
ഞാന്‍ പൂവിടാന്‍ മറന്ന ഈ രാവും യാത്രചൊല്ലി മടങ്ങയോ..... ??
ഹ്മ്മ്ം :)
ReplyDeleteഒരു ഫോട്ടോ ബ്ലോഗ് തുടങ്ങാമല്ലോ അല്ലെ ? അതിനുള്ള എല്ലാ സ്കോപ്പും ഉണ്ട് :-P
ReplyDeleteരാവിനു ഇക്കിളി കൂട്ടാന്‍ ഇനിയും നിശാഗന്ധികള്‍ വിരിയട്ടെ....
ReplyDeleteആശംസകള്‍ ....
enthu kondu poovidaan marannu?
ReplyDelete