പ്രഹരിക്കുന്നതിനാല്‍
ഇന്നെന്‍റെ വാക്കുകള്‍ സമരം ചെയ്യുകയാണ് !
വേദനിക്കുന്നുണ്ടെങ്കിലും
പൊട്ടിക്കരയാനാവുന്നില്ല !
നീറുന്നുണ്ടെങ്കിലും
ചോര പൊടിയുന്നില്ല !
പ്രതികാരത്തോടെ
പുച്ഛത്തോടെ ഇന്നെന്‍റെ
വാക്കുകളുമെന്നെ കയ്യൊഴിഞ്ഞു !
ഹൃദയവും
കണ്ണീരുമില്ലാതെ
എങ്ങനെ ഞാനൊരു കവിയാകും ??
"ഹൃദയവും
ReplyDeleteകണ്ണീരുമില്ലാതെ
എങ്ങനെ ഞാനൊരു കവിയാകും ??"
ഇന്ന് നിന്റെ വാക്കുകള്‍ക്ക്, വേദനകള്‍ക്ക് നീ അവധി കൊടുക്കുക....
നാളെ നിന്റെതാണ്....
വാക്കുകള്‍ നിന്റെ ഹൃദയത്തിലേക്ക് തിരികെ വരിക തന്നെ ചെയ്യും....
വരാതിരിക്കാന്‍ അവയ്ക്കാകില്ലല്ലോ; അത്രമേല്‍ അവ നിന്നെ ഇഷ്ടപ്പെട്ടതല്ലേ....