Tuesday, October 25, 2011

ഒന്നുമറിയാതെ ..... !!

എന്റെ വാക്കുകളിലെ 
ആഴമേറിയ മുറിവില്‍ ,
ഉപ്പുരസം നിറച്ചുകൊണ്ട്,
നിന്റെ ഓര്‍മകളുടെ വിണ്ണില്‍ നിന്നും ,
കണ്ണീര്‍ പൊഴിയാത്ത ദിനമായിരുന്നു ഇന്ന് ... !
മുന്‍പോട്ടു നടക്കും തോറും 
നിന്നോടെനിക്കുള്ള പ്രണയം തീവ്രമാവുകവും,
നിന്റെ ഇല്ലയ്മയിലെ വേദന ആഴമേറുകയും ചെയ്യുന്നു...
എങ്കിലും ഇന്നെന്റെ മനസ്സില്‍ നീ ഇല്ലായിരുന്നു ...
തലച്ചോറില്‍ സൂചിമുന ആഴ്ന്നിറങ്ങുന്നതു പോലെ തന്നെയാണ് 
നിന്റെ വിചാരങ്ങള്‍ എന്നില്‍ നിലനില്‍ക്കുന്നത് ...
ഞാന്‍ ആ വേദനയെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു ...
നിറം മങ്ങിയ ആകാശത്തിനും ,
നനഞ്ഞ മണ്ണിനുമടിയില്‍ , 
അഴുകിയ പൂക്കളുടെ ഗന്ധം പരക്കെ...
ഇന്ന് നിന്റെ ഓര്‍മ്മകള്‍ ഇല്ലാതെ ഞാന്‍ ഉറങ്ങി ... ! 
ഒന്നുമറിയാതെ ..... !! 




4 comments:

  1. ഡയറിക്കുറിപ്പ്....

    ReplyDelete
  2. വരികളിലെ പ്രണയം...

    ReplyDelete
  3. "നനഞ്ഞ മണ്ണിനുമടിയില്‍ ,
    അഴുകിയ പൂക്കളുടെ ഗന്ധം പരക്കെ...
    ഇന്ന് നിന്റെ ഓര്‍മ്മകള്‍ ഇല്ലാതെ ഞാന്‍ ഉറങ്ങി ... !
    ഒന്നുമറിയാതെ ..... !! "

    ഒന്നുമറിയാതെ ഒരിക്കല്‍ എങ്കിലും ഉറങ്ങാന്‍ ഞാന്‍ എന്നും ശ്രമിക്കാറുണ്ട്; പക്ഷെ എത്ര കുപ്പി ബീയറും അടിച്ചാലും ഫലമില്ല എന്ന് മാത്രം....

    ReplyDelete