നിന്നെ ജീവനോളം സ്നേഹിച്ച
എന്റെ പ്രാണന്‍
ചിതയിലെരിയുമ്പോള്‍
എന്തിനാണ് നീ
ഒരു കണ്ണീര്‍ തുള്ളി സമ്മാനിച്ചത് ?
മരണത്തിനു പോലും,
നിന്റെ ഓര്‍മകളെയും
നിന്നോടുള്ള അളവറ്റ പ്രണയത്തെയും
എന്നില്‍ നിന്നെടുത്തു മാറ്റാനാവില്ലെന്നോ ?
എന്നില്‍ നിറയെ നീയാണെന്നറിഞ്ഞിട്ടും ....
എന്നിട്ടുമെന്റെ പ്രണയമേ ..
എന്നെ നീ എകയാക്കിയതെന്ത് ?
എന്റെ പ്രാണന് മേലെയായി
നിന്നെ ആര്‍ക്കു സ്നേഹിക്കാനാവുമായിരുന്നു ??
ഞാനും ഇതേ അഭിപ്രായകാരന്‍ ആണ് ..പ്രണയം അനശ്വരം ആണ് ..മരണത്തിന് പോലും അതിന്റെ തീവ്രത കുറയ്കാന്‍ കഴിയില്ല കൂടുകയേ ഉള്ളു
ReplyDeleteനല്ല പോസ്റ്റ്
പ്രണയ സരോവര തീരം
ReplyDeleteപണ്ടൊരു പ്രദോഷ സന്ധ്യ നേരം
പ്രകാശ വലയ മനിഞ്ഞൊരു സുന്ദരി
പ്രസാദ പുഷ്പമായി വിടര്‍ന്നു
പ്രണയം വേറെ പ്രതികരണം വേറെ .....
ReplyDeleteഒരാളുടെ മനസ്സിലെ പ്രണയമല്ല,അയാളെ പ്രണയിക്കുന്ന ആളുടെ പോലും മനസ്സിലുള്ളത്.ഒന്നെന്നു കരുതുന്നെന്കില്ലും രണ്ടായാണ് ഓരോരുത്തരുടെയും മനസ്സില്‍ ഫീല്‍ ചെയ്യുന്നത്.അത് ഒന്നാണെന്ന് കരുതുന്നതാണ് പ്രശ്നം.
പ്രണയമയം...
ReplyDeleteപ്രണയത്തിനു വിവരണങ്ങള്‍ അനന്തമാണ്... അതിലെ ഒരു ഇതല് ആകാം ഞാന്‍ ഇവിടെ വായിച്ചത്... അഭിനന്ദനങ്ങള്‍..
ReplyDeletewww.manulokam.blogspot.com
:O ethrakkum saahithyam :O
ReplyDeleteനന്നായിട്ടുണ്ട് !!
ReplyDelete"എന്റെ പ്രാണന് മേലെയായി
ReplyDeleteനിന്നെ ആര്‍ക്കു സ്നേഹിക്കാനാവുമായിരുന്നു ??"
നിന്റെ പ്രാണന് മേലെയായി അവന്‍ തന്നെ അവനെ സ്നേഹിക്കുന്നു....
നീയും അതുപോലെ തന്നെ, അവനെക്കാള്‍ അധികമായി നീ നിന്നെ സ്നേഹിക്കുന്നു...
അത് കൊണ്ടാണ് അവന്‍ നിന്നെ എകയാക്കിയതിനെ ഓര്‍ത്തു നീ വിലപിക്കുന്നത്....