Sunday, October 30, 2011

എന്നെ വേട്ടയാടുന്ന നീയെന്ന സത്യം !

എവിടെയാണ് നിന്നില്‍ നിന്നും ഓടിയോളിക്കേണ്ടത് ...?
കണ്ണടയ്ക്കുമ്പോഴും കണ്ണ് തുറക്കുമ്പോഴും ...
നിന്റെ ചിത്രം എന്നെ വേട്ടയാടുന്നു ...
നിന്നെയെനിക്ക് മറന്നേ പറ്റു
നിന്റെ മനസ്സിന്റെ ഒരു കോണില്‍ പോലും 
ഞാന്‍ ഇല്ലായിരുന്നുവന്നു മനസ്സിലാക്കുകയാണ്...
ആണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് 
ഭ്രാന്തമായി എഴുതി കൂട്ടിയ 
കുറെ വാക്കുകള്‍ മാത്രം ഇനി കൂട്ട്...
എത്രയോ രാപകലുകളിലെ കണ്ണീരിനുത്തരമായി
നീ എനിക്ക് തന്നു പോയ ഒരു നോട്ടം ... !
ഒരു ചിരി പോലും സമ്മാനിക്കാതെ നീ
എന്റെ കണ്മുന്‍പില്‍ നിന്നും പൊയ് മറഞ്ഞപ്പോള്‍ 
ഹാ ഞാന്‍ അനുഭവിച്ച വേദന.... !
ഏതു വാക്കുകള്‍ക്കു പറഞ്ഞറിയിക്കാനാവും ?
പ്രതീക്ഷ പോലും ഇല്ലാതാക്കി നീ പോയി !
ഇനി നീ വരാതെ ഞാന്‍ യാത്ര തുടരുവതെങ്ങനെ ?
നീ വരുന്ന വഴിയില്‍ ഒരു നിഴല്‍ പോലെ ഞാന്‍ 
ഒന്ന് കാണുവാന്‍ മാത്രം നിന്നപ്പോഴും 
അറിഞ്ഞില്ല... 
ഒരു വാക്ക് പോലും പറയാതെ 
പൊയ് മറയുവാന്‍ നിനക്കാവുമെന്ന്...!


8 comments:

  1. ഹ!! നീയെന്ന സത്യം!!

    ReplyDelete
  2. എല്ലാമറിഞ്ഞിട്ടും മനസ്സില്‍ നിഗൂഡതകള്‍ ഒളിപ്പിച്ചു ,
    ഏകയായി തേങ്ങിയ എന്നിലെ മുറിവുകളില്‍
    വേദന ആഴ്ത്തി വന്നതെന്തിനാണ്‌ ?

    ReplyDelete
  3. വിരഹം ആണല്ലോ സ്ഥായിയായ ഭാവം :)

    ReplyDelete
  4. പോനാല്‍ പോഹട്ടും പോടാ ..........

    ReplyDelete
  5. എല്ലാം കൂടി വായിച്ചാല്‍ ചിലപ്പോള്‍ കഥ മനസ്സിലാക്കാം അല്ലേ??
    ഈ വിരഹത്തിന്റെ കഥ

    ReplyDelete
  6. ellaa virahatthinum oru kahayee ullu... pollunna vedhanayude kadha :(( ente kadayile vedhanakku alpam theevratha kooduthalaanenne ullu... :(

    ReplyDelete
  7. നിന്റെ പ്രണയം സ്വാര്‍ഥത നിറഞ്ഞതാണ്‌...
    അല്ലെങ്കില്‍ എന്തിനാണ് നീ അവനെ മറക്കാന്‍ ആഗ്രഹിക്കുന്നത്....???

    ReplyDelete