Saturday, October 29, 2011

മരണമേ...

എന്റെ പ്രിയനെ ഞാന്‍ മാറോടു ചേര്‍ത്തതില്‍.. 
മരണമേ.. എന്തിനാണ് നീ അസൂയ്യപ്പെട്ടത്‌ ..
അവന്റെ ചൂടില്‍ എന്റെ ജീവന്‍ തുടിച്ചപ്പോള്‍ ,
എന്തിനാണ് നീ വിധിയുടെ 
ജനലഴികളില്‍ എത്തി നോക്കിയത് ??
മഞ്ഞില്‍ പുതപ്പിച്ചവന്റെ പ്രാണനെ 
കാണാമറയത്തൊളിപ്പിച്ചതെന്തിനാണ് ??
ഒരു വാക്കെങ്കിലും അവസാനമായി 
പറയാന്‍ നീ അനുവദിച്ചില്ല അല്ലെ..
മരണമേ , നീ എന്റെ പ്രിയപ്പെട്ടവന്റെ
ശ്വാസം ഞെരിച്ചപ്പോള്‍ ,
അവന്‍ അരുതെയെന്നു കേണില്ലേ ...
അവന്റെ പാതിജീവന്‍ അപ്പോഴും 
എന്റെ ഉദരത്തില്‍
ഒന്നുമറിയാതെ മയങ്ങുകയായിരുന്നു.. 
തുറക്കും മുന്‍പേ എന്തിനാണ് നീ
ആ കുഞ്ഞിമകളില്‍ നനവ്‌ പടര്‍ത്തിയത് ... 
ഒരു നോക്ക് കാണുവാന്‍
അനുവദിക്കാമായിരുന്നില്ലേ ..?
മരണമേ മരണമേ...
എന്റെ പ്രിയപ്പെട്ടവന്റെ
ആത്മാവിനെ നീ എന്ത് ചെയ്യ്തു ?
ഒരിക്കല്‍ കൂടി ഞാന്‍
അവനോടു സംസാരിച്ചോട്ടേ ?
പറയാന്‍ ബാക്കി വച്ചതെല്ലാം
ഞാന്‍ അവനോടു ഒന്ന് പറഞ്ഞോട്ടെ ...
മരണമേ മരണമേ ...
ഒരു നിമിഷം മാത്രം
എനിക്കെന്റെ
പ്രാണന്റെ പ്രാണനെ തിരികെ തരുമോ ... 

4 comments:

  1. ഇവിടെ എപ്പോഴും മരണത്തിന്റെ മണവും, വിരഹത്തിന്റെ വേദനയും,പ്രണയത്തിന്റെ നോവും മാത്രമേയുള്ളോ...?

    ReplyDelete
  2. മരണത്തെ മണക്കുന്നു...
    വരികള്‍ ഇഷ്ട്ടമായി...

    അടുത്ത എഴുത്തില്‍ ഇനി "Happy Life" എന്ന തലകെട്ട് ഇടാന്‍ പറ്റുന്ന ഒരു കവിത പ്രതീക്ഷിക്കുന്നു

    ReplyDelete
  3. "പറയാന്‍ ബാക്കി വച്ചതെല്ലാം
    ഞാന്‍ അവനോടു ഒന്ന് പറഞ്ഞോട്ടെ ..."

    എന്തെങ്കിലും ഒക്കെ പറയാന്‍ ബാക്കി വെക്കുന്നത് തന്നെ ആണ് നല്ലത്....
    ചുരുങ്ങിയപക്ഷം എന്നെങ്കിലും ഒരിക്കല്‍ കണ്ടു മുട്ടിയാല്‍ പറയാമെന്നു പ്രതീക്ഷിക്കാമല്ലോ...

    ReplyDelete