Sunday, October 16, 2011

നീ അറിഞ്ഞിരുന്നില്ല അല്ലെ ..

നിനക്കായി വേദനയോടെ
ഞാന്‍ പൊഴിച്ച കണ്ണീരില്‍
ഒരു തുള്ളിയെങ്കിലും
നീ അറിഞ്ഞിരുന്നെങ്കില്‍ ,
ഒരു നൂറു ജന്മം
നീ എന്നെ നിന്നോട് ചേര്‍ത്തു വച്ചേനെ ...
നീ അറിഞ്ഞിരുന്നില്ല അല്ലെ .. 
നിന്റെ വിരഹത്തില്‍ 
മനം നൊന്തു ഞാന്‍ 
പിടഞ്ഞു മരിക്കുന്നത് വരെ 
നീ അറിഞ്ഞിരുന്നില്ല അല്ലെ ..
അത് വരെ എന്റെ പ്രാണനെ,
ഞാന്‍ മുറുക്കി പിടിച്ചത് നിനക്ക് വേണ്ടിയാണെന്ന് ...

4 comments:

  1. വല്ലാത്ത പ്രണയം

    ReplyDelete
  2. നീ അറിഞ്ഞിരുന്നില്ല അല്ലെ .. കവിതയ്ക്ക്‌ അഭിനന്ദനങ്ങളും..സുഖമുള്ള പ്രണയം ..നന്നായിരിക്കുന്നു എഴുത്ത്.. ആശംസകള്‍

    ReplyDelete
  3. നന്നായിരിക്കുന്നു...
    ആശംസകള്‍

    ReplyDelete
  4. ഇതേ ചോദ്യം തിരിച്ച് അയാള്‍ ചോദിച്ചാല്‍ ഉത്തരം ഉണ്ടാവുമോ?

    ReplyDelete