Monday, June 25, 2012

വിട

പൊടുന്നനെ ഒരു ദിവസം എന്റെ സൌഹൃദം ഉപേക്ഷിച്ചു പോയ എന്റെ ഒരു  സുഹൃത്തിന് .... 

എനിക്കായി ഒരു കവിത എഴുതണം എന്ന് നീ പറഞ്ഞിരുന്നു . ഇങ്ങനെ ഒന്നാവുമെന്നു ഞാന്‍ പ്രതീക്ഷിച്ചില്ല ....
ഇത് വരെ ഞാന്‍ കാത്തിരുന്നത് ഒരു പിന്‍വിളിക്കായാണ് .. അതുണ്ടായില്ല !! ഞാന്‍ വൈകി പോയി ... മനസ്സിന് ഇത്ര ക്രൂരമാവാന്‍ കഴിയുമെന്ന് അറിയാന്‍ !  തെറ്റു ചെയ്യാതെ ശിക്ഷ അനുഭവിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന വേദന , അത് നിനക്കറിയില്ല ! ഇനിയുമാ പിന്‍വിളി എന്റെ ഹൃദയത്തെ ഉണര്ത്തില്ല...ഇനി നീയെന്ന അധ്യായം ഈ തുച്ച ജീവനില്‍ ഉണ്ടാവില്ല ... അഥവാ ഉണ്ടാവാന്‍ ഞാന്‍ സമ്മതിക്കില്ല ... ഇനിയെങ്കിലും നീ ഒന്ന് മനസ്സിലാക്കൂ..  ഹൃദയത്തിന്റെ വേദനയുടെ ഒരംശം പോലും വാക്കുകളില്‍ നിറക്കാന്‍ എനിക്കായിട്ടില്ല ..  സാന്ത്വനം തേടുന്ന അതിന്റെ ആഴങ്ങളില്യ്ക്ക് നീ കൂടി വിഷം നിറക്കരുതായിരുന്നു... ഒരു നിമിഷം കൊണ്ട് ഞാന്‍ എന്റെ മനസ്സിന്റെ ഉള്ളില്‍ നിനക്കൊരു സ്ഥാനം തന്നിരുന്നു.. തകര്‍ക്കില്ല എന്ന വിശ്വാസത്തോടെ.. ആ വിശ്വാസം തകര്‍ന്നതില്‍ എനിക്ക് ദുഖമില്ല... ഇനിയും അല്‍പ ദൂരം നടക്കുവാനുണ്ട് .... ഇരുളില്‍ തനിയെ...... ഇടറി വീഴുവോളം ...!

നന്ദി ... സൌഹൃധമെന്തെന്നു പഠിപ്പിച്ചതിനു ....!

വിട, കടലോളം സങ്കടം ഉള്ളില്‍ നിറച്ച് ............ 

3 comments:

  1. This comment has been removed by the author.

    ReplyDelete
    Replies
    1. സൗഹൃദം ഉപേക്ഷിച്ചപ്പോള്‍ ഇത്രയധികം ഏകാന്തത തോന്നിയെങ്കില്‍ ഇരുപത്തിനാല് മണിക്കൂറും കൂടെ ഉണ്ടായിരുന്ന പ്രണയം ഒരു സുപ്രഭാതത്തില്‍ വിട പറയുമ്പോള്‍ അല്ല പറഞ്ഞപ്പോള്‍...........ഇടറി വീഴുവാന്‍ വേണ്ടി പോലും നടക്കാന്‍ കഴിയാതെ ആ ചങ്ങല എന്നെ ബന്ധിച്ചിരിക്കുന്നു.............വ്യര്‍ഥമായ പ്രണയത്തിന്റെ ചങ്ങല............

      Delete
  2. ആത്മാര്‍ത്ഥ സൌഹൃദങ്ങള്‍ക്ക് ആരെയും മുറിവേല്പ്പിക്കാന്‍ ആവില്ല...
    നിന്റെ മനസ്സിന്റെ മുറിവില്‍ ഒരാണി കൂടി തറച്ച്, പൊടുന്നനെ നിന്നെ വിട്ടു പിരിഞ്ഞ ആ കൂട്ടുകാരന്‍ ഒരിക്കലും നിന്റെ സൗഹൃദം അര്‍ഹിക്കുന്നില്ല...
    സ്വാര്‍ത്ഥ മോഹങ്ങളുടെ പങ്കായങ്ങളില്ലാതെ, നിന്റെ അക്ഷരങ്ങളെ സ്നേഹിക്കുന്ന, നിന്റെ സൌഹൃദം ആഗ്രഹിക്കുന്ന എത്രയോ പേര്‍ ഉണ്ടിവിടെ...
    എന്തിനാണ് ഒരുപാട് സൌഹൃദങ്ങള്‍...നിന്റെ സൌഹൃദത്തെ ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുന്ന ഇതാണ് പേര്‍ പോരെ....പക്ഷെ, അവരെ തിരിച്ചറിയുക ബുദ്ധിമുട്ടാണ് ...


    ഇന്ന് നിന്റെ കവിതകള്‍ തിരഞ്ഞ് പിടിച്ചു, അഭിപ്രായം എഴുതുന്ന ഞാനും നാളെ നിന്നെ വിട്ടു പിരിഞ്ഞെന്നു വരാം...
    സ്വാര്‍ഥതയുടെ കൈകളില്‍ സൌഹൃദങ്ങള്‍,ബന്ധങ്ങള്‍ കീറി മുറിക്കപ്പെടുന്ന ഇന്നില്‍, ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുക...
    ജീവിക്കാനുള്ള കാരണം തന്നെ പ്രതീക്ഷകള്‍ മാത്രമാകുമ്പോള്‍, പ്രതീക്ഷിക്കാതിരിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമില്ല...
    പ്രതീക്ഷിക്കുക, വേദനിക്കുക...നിന്നെപ്പോലെയും എന്നെപ്പോലെയും ഉള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളത് അത് മാത്രമാണ് എന്ന് തോന്നുന്നു...
    അപ്പോള്‍ പിന്നെ ചെയ്യാനുള്ളത് ഒന്ന് മാത്രമാണ്....എഴുതുക....
    കണ്ണീരില്‍ ചാലിച്ച വേദനകളെ അക്ഷരങ്ങളായി ജനിപ്പിക്കുക.....
    ആരൊക്കെ വേര്‍പിരിഞ്ഞാലും, പരാതിയും പരിഭവങ്ങളും ഇല്ലാതെ, നിന്നൊപ്പം എന്നും നിന്റെ തൂലിക മാത്രമേ ഉണ്ടാകൂ....

    സ്നേഹിക്കുക...നിന്നെ, നിന്റെ തൂലികയെ,ആ തൂലികയില്‍ വിരിയുന്ന അക്ഷരക്കൂട്ടങ്ങളെ....

    ReplyDelete