Thursday, June 21, 2012

വെളിച്ചത്തെ ഭയന്നവന്‍

കളിയാക്കി ചിരിക്കുന്നവര്‍ മാറിയപ്പോള്‍,
നീ എന്റെ അടുത്തു വന്ന് 
എന്നെ ചേര്‍ത്തു പിടിച്ചത് എന്തിനായിരുന്നു .... ??
വെളിച്ചത്തെ നിനക്ക് ഭയമായിരുന്നു അല്ലെ ...
ഇരുളിലാണ് നീ നീയാകുന്നത് ...
നീ എന്നെ തൊട്ടതു  ഹൃദയം  കൊണ്ടല്ല ...
അഴുക്കു പുരണ്ട നിന്റെ കൈകള്‍ കൊണ്ടായിരുന്നു ..
അതറിഞ്ഞ നിമിഷം
നിനക്കായി ഞാന്‍ മനസ്സില്‍ പ്രതിഷ്ടിച്ച
സ്വര്‍ണ്ണ സിംഹാസനം ഞാന്‍ തകര്‍ത്തെറിഞ്ഞു.. !!









3 comments:

  1. പകല്‍ മാന്യന്മാരുടെ ലോകമാണിത്.

    ReplyDelete
  2. ഇഷ്ടപ്പെട്ടു. പെണ്‍കുട്ട്യോളായാല്‍ ഇങ്ങനെ വേണം

    ReplyDelete
  3. അവന്റെ അഴുക്കു പുരണ്ട കൈകള്‍ കൊണ്ടാ സ്വര്‍ണ്ണ സിംഹാസനം അശുദ്ധമാക്കാഞ്ഞത് ഏതായാലും നന്നായി...

    ReplyDelete