Wednesday, June 27, 2012

കാലമാം ബന്ധനം

ജീവിക്കാന്‍ ഞാന്‍ മറന്നിരുന്നു.നഷ്ടമായതിനെ ഓര്‍ത്ത്‌ കരയാതിരിക്കാനാവുന്നില്ല.മിഴി നിറഞ്ഞിരുന്നത്കൊണ്ട് കാണേണ്ടിയിരുന്ന കാഴ്ചകളും ഞാന്‍ കാണാതെ പോയി.

കാലം എനിക്ക് മുന്‍പില്‍ വരാതെ
ഓടിയോളിക്കുന്നത് പോലെ !
പ്രണയമെന്നെ വിട്ടകന്നതും
കവിതകളുടെ കൂടാരത്തില്‍
ഞാന്‍ അഭയം പ്രാപിച്ചതും
തലച്ചോറ് വെട്ടിപ്പൊളിച്ച്
വേദനയുടെ ചാല് കീറി,
ഓര്‍മകളെ കണ്ണീരാല്‍ നനച്ച്‌,
വാക്കുകളായി ഒഴുക്കാന്‍ തുടങ്ങിയതും
ഇന്നലെയായിരുന്നില്ലേ ?
 അതെ !!!
ഇന്നലെകള്‍ എത്രയോ ആവേശത്തോടെ
എന്റെ ഇന്നുകളില്‍
വീണ്ടും വീണ്ടും പുനര്‍ജനിക്കുന്നു !
രക്ഷപെടാന്‍ ആവാത്ത വിധം
എന്നെ ആ ഓര്‍മകളില്‍
ബന്ധിച്ചു കളഞ്ഞു കാലം ... !


(ഇന്നലെ ഈ കവിത ഞാന്‍ എഴുതിയത് ദുബൈയില്‍ നിന്നും കാര്‍കീവിലേയ്ക്കുള്ള യാത്രയില്‍ വച്ചാണ്.. ഭൂമിയില്‍ നിന്നും 38,000 അടി ഉയരെ ! :) )

5 comments:

  1. ഓടിയൊളിക്കാന്‍ നോക്കുംതോറും........
    വീണ്ടും വീണ്ടും..............

    ReplyDelete
  2. നിലം തൊടാതെയുള്ള യാത്രയില്‍ ഭൂമിയിലെ നഷ്ടവസന്തങ്ങളെ കുറിച്ചുള്ള ഓര്‍മ്മകളില്‍ കണ്ണീരിന്റെ ഉപ്പ് നിറയുന്നുവോ?

    ReplyDelete
  3. അംബരകാവ്യം ഒന്നാം ഖണ്ഢം

    ReplyDelete
  4. ഓർമ്മകളുടെ ആകാശത്തിൽ മണ്ണിന്റെ ഗന്ധം മായാത്ത യാത്ര.

    ReplyDelete
  5. വേദനയുടെ ചാലിലൂടൊഴുകിയ കണ്ണീരണിഞ്ഞ ഇന്നലെയുടെ ഓര്‍മ്മകള്‍, ഗൃഹാതുരത്വ സ്മരണകള്‍ ആകുന്ന ഒരു നാളെക്കായി കാത്തിരിക്കൂ കൂട്ടുകാരീ...

    ReplyDelete