Wednesday, June 19, 2013

ഒരിക്കൽ

ഈ പുസ്തകത്തിലെ ഓരോ താളിലും, എവിടെയൊക്കെയോ ഞാൻ വായ്ക്കാൻ കൊതിച്ചിരുന്ന എന്തൊക്കെയോ നിറഞ്ഞിരുന്നു.. ! വായനയിൽ  പൊതുവെ വിമുഖയായതുകൊണ്ടോ , അധികമൊന്നും വായിക്കാൻ സാധിക്കാഞ്ഞതിനാലോ , എന്തോ, മലയാള സാഹിത്യത്തിൽ എന്നെ ഇത്രത്തോളം പിടിച്ചുലച്ച മറ്റൊരു നോവൽ ഇതുവരെ ഉണ്ടായിട്ടില്ല.  ഒരു പച്ചയായ മനുഷ്യന്റെ ഹൃദയത്തിലൂടെ നടക്കുന്ന അനുഭൂതി എന്നിലുളവാക്കാൻ എൻ. മോഹനന്റെ ഈ പുസ്തകത്തിനു സാധിച്ചു. ഇതിലെ ഓരോ വാക്കിലും ജീവനുള്ളത് പോലെ എന്റെ നെഞ്ചിൽ കിടന്നു പിടയ്ക്കുന്നു.. !!
1999 ഒക്ടോബർ മാസം മരിച്ച അദ്ദേഹത്തിന്റെ പ്രസ്തുത പുസ്തകം പ്രസിദ്ധീകരിച്ചത് അതേ വർഷം മെയ്‌ മാസത്തിലാണ്, എന്നിരിക്കെ അദ്ദേഹത്തിന്റെ അവസാന നാളുകളിൽ എഴുതിയ ഹൃദയഹാരിയായ ഈ നോവൽ വർഷങ്ങൾക്കു ശേഷം ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരു രീതിയിലും അറിയാത്ത അജ്ഞാതയായ ഞാൻ വേദനയോടെ വായിക്കുമ്പോൾ മണ്ണിനടിയിൽ കാലങ്ങൾക്ക് മുൻപ് ഇഴുകി ചേർന്ന ആ ഹൃദയം ഒരു വേള , സ്പന്ദിച്ചിട്ടുണ്ടാവുമോ  ? തന്റെ സകലമാന നോവും, വ്യഥയും  വായനക്കാരന്റെ സിരയിലെയ്ക്ക് പകർത്തി ,ഒരുപാട് ചിന്തകൾക്ക് തിരികൊളുത്തി വിസ്മൃതിയിലേയ്ക്ക് മായുന്ന കലാകാരിൽ ഒരാളായി എൻ. മോഹനനും ! ചക്കിയും.................... !!
 "i ve loved you with an everlasting love !! "

4 comments:

  1. വായനാദിനത്തിലെ ഈ പരിചയപ്പെടുത്തല്‍ അനുയോജ്യമായി

    പുസ്തകം കിട്ടുമോന്ന് നോക്കട്ടെ

    ReplyDelete
  2. നന്ദി ഈ പരിചയപ്പെടുത്തലിനു..

    ReplyDelete
  3. വായിച്ചു വളരുക,ചിന്തിച്ചു വിവേകംനേടുക.
    വായനാവാരത്തില്‍ നല്ല പുസ്തകങ്ങള്‍ വായിക്കാനാവട്ടെ!
    ആശംസകള്‍

    ReplyDelete
  4. ചക്കിയും.വായിച്ചിട്ടില്ല ആരെങ്കിലും കഥ പറഞ്ഞു തരുമോ

    ReplyDelete